Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോട്ടയത്തെ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചു; ഹിന്ദുത്വത്തോട് ആവേശം തോന്നിയപ്പോൾ തുടങ്ങിയ അന്വേഷണം സന്ന്യാസിയാക്കി; കരുണാകര ഗുരുവിന്റെ ശിഷ്യനായി പോത്തൻകോടെത്തിയ സ്വാമി മരണത്തിന് കീഴടങ്ങുന്നത് ശാന്തിഗിരി ആശ്രമത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കവേ; സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വിക്ക് വിട നൽകി തലസ്ഥാനം

കോട്ടയത്തെ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചു; ഹിന്ദുത്വത്തോട് ആവേശം തോന്നിയപ്പോൾ തുടങ്ങിയ അന്വേഷണം സന്ന്യാസിയാക്കി; കരുണാകര ഗുരുവിന്റെ ശിഷ്യനായി പോത്തൻകോടെത്തിയ സ്വാമി മരണത്തിന് കീഴടങ്ങുന്നത് ശാന്തിഗിരി ആശ്രമത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കവേ; സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വിക്ക് വിട നൽകി തലസ്ഥാനം

മറുനാടൻ മലയാളി ബ്യൂറോ

പോത്തൻകോട്: ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു. ഗുരുധർമ്മ പ്രകാശസഭയിലെ ഏറ്റവും മുതിർന്ന അംഗമായിരുന്നു അദ്ദേഹം. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടർന്ന് ഓഗസ്റ്റ് 22 ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ രാത്രി 9.15 നായിരുന്നു അന്ത്യം. ചടങ്ങുകൾ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കും. രാവിലെ മുതൽ പൊതുദർശനം ഉണ്ടായിരിക്കും.

കോട്ടയം കൂരോപ്പട എന്ന സ്ഥലത്ത് ഒരു പുരാതന ക്രിസ്ത്യൻ കുടുംബത്തിൽ തോമസിന്റെയുംഅക്കാമ്മയുടെയും മകനായി 1948 മെയ് അഞ്ചിനായിരുന്നു ജനനം. ഒരു ജ്യേഷ്ഠ സഹോദരനും രണ്ട് സഹോദരിമാരും ഉണ്ട്. പത്താം വയസ്സിൽ മാതാപിതാക്കളോടൊപ്പം ആദ്യം കുമിളിയിലും പിന്നെ അമരാവതിയിലും താമസമാക്കി. അവിടെ വച്ച് തയ്യൽ പഠിച്ചു. നല്ല തയ്യൽക്കാരനായി.1976 ലാണ് ആദ്യമായി കരുണാകര ഗുരുവിനെ കണ്ടുമുട്ടുന്നത്. പിന്നീട് ഗുരുവിന്റെ ശിഷ്യനായി, സന്ന്യാസിയായി വർഷങ്ങളോളം കേന്ദ്രാശ്രമത്തിൽ കർമ്മം ചെയ്തതിനുശേഷം കല്ലാർ (ഇടുക്കി), എറണാകുളം ആശ്രമങ്ങൾ കേന്ദ്രമാക്കി. ആശ്രമത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. തികച്ചും ലളിത ജീവിതത്തിനും വിനയപ്പെട്ട മനസ്സിനും ഉടമയായിരുന്നു അദ്ദേഹം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP