Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂർണ ജ്ഞാനതപസ്വി അന്തരിച്ചു

ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂർണ ജ്ഞാനതപസ്വി  അന്തരിച്ചു

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂർണ ജ്ഞാനതപസ്വി അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.19 ന് വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വാർദ്ധക്യസഹജമായ അസുഖങ്ങൾക്കു പുറമെ മെനിഞ്ചൈറ്റിസ്, പാർക്കിൻസൺസ്, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങൾക്കും ചികിത്സയിലായിരുന്നു. ഫെബ്രുവരി 24 നാണ് സ്വാമിയെ ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആശ്രമം വളപ്പിൽ നടക്കും. രാവിലെ 10 മണിമുതൽ പൊതുദർശനം നടക്കും.

1946 ൽ കണ്ണൂർ കണ്ണപുരം തൈവിളപ്പിൽ കെ.പി.രാമന്റേയും കെ.വി.പാറു അമ്മയുടേയും രണ്ടാമത്തെ പുത്രനായായാണ് (പൂർവ്വാശ്രമത്തിലെ നാമം ബാലകൃഷ്ണൻ റ്റി.വി. ) ജനനം. ചെറുകുന്നം ഗവ.ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എയർഫോഴ്‌സിൽ ജോലിയിൽ പ്രവേശിച്ചു. 17 വർഷത്തെ സേവനത്തിനു ശേഷം എയർഫോഴ്‌സിൽ നിന്ന് വിരമിച്ചു.

സഹോദരങ്ങൾ: കുഞ്ഞിരാമൻ. റ്റി.വി., സാവിത്രി റ്റി.വി., ലക്ഷ്മണൻ റ്റി.വി., ചന്ദ്രമതി റ്റി.വി., കരുണാകരൻ റ്റി.വി., രാജൻ റ്റി.വി., . പൂർവ്വാശ്രമത്തിൽ യശോദ സഹധർമ്മിണിയാണ്, മക്കൾ. ബി.ഉമ, ബി.അരവിന്ദ്, മരുമകൻ ഷെറിൻ ചോമ്പാല. ശാന്തിഗിരി ആശ്രമം ഗുരുധർമ്മപ്രകാശ സഭയിലെ സന്യാസിനി ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി സഹോദരി പുത്രിയാണ്.

1999ജൂലൈ 16 ന് സന്യാസദീക്ഷ സ്വീകരിച്ച് ശാന്തിഗിരി ആശ്രമം ഗുരുധർമ്മപ്രകാശസഭയിൽ അംഗമായി. ആശ്രമത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിന്നിൽ നിസ്തുലമായ സംഭാവനകൾ നൽകുന്നതിന് അദ്ദേഹത്തിന് സാധിച്ചു.

ആശ്രമത്തിൽ ആദ്യമായി ഒരു വാഹനം വാങ്ങിയത് കെ.എസ്. ആർ.റ്റി.സി ബസ്സാണ്. അത് വാങ്ങുന്നതിന് മുൻകൈ എടുത്ത് പ്രവർത്തിച്ചവരിൽ ഒരാളാണ് സ്വാമി. ഈ ബസിലാണ് ഗുരു പിന്നീട് കേരളത്തിനകത്തും പുറത്തും ദീർഘകാലം തീർത്ഥയാത്ര നടത്തിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP