Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുതിർന്ന മാധ്യമപ്രവർത്തകൻ ഡി സുദർശൻ കുമാർ അന്തരിച്ചു; ദീപികയിൽ തുടങ്ങി ഇന്ത്യാവിഷനിലും റിപ്പോർട്ടർ ടിവിയിലും ജീവനിലും മംഗളത്തിലും നീളുന്ന മാധ്യമ പ്രവർത്തനം; വിടവാങ്ങുന്നത് ഫുട്‌ബോളിനെ സ്‌നേഹിച്ച സ്‌പോർട് ജേർലണലിസ്റ്റ്

മുതിർന്ന മാധ്യമപ്രവർത്തകൻ ഡി സുദർശൻ കുമാർ അന്തരിച്ചു; ദീപികയിൽ തുടങ്ങി ഇന്ത്യാവിഷനിലും റിപ്പോർട്ടർ ടിവിയിലും ജീവനിലും മംഗളത്തിലും നീളുന്ന മാധ്യമ പ്രവർത്തനം; വിടവാങ്ങുന്നത് ഫുട്‌ബോളിനെ സ്‌നേഹിച്ച സ്‌പോർട് ജേർലണലിസ്റ്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ആയിരുന്നു അന്ത്യം.

പ്രശസ്തനായ സ്പോർട്സ് ജേർണലിസ്റ്റ് ആണ്. ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു. ഇന്ത്യാ വിഷന്റെ സ്പോർട്സ് എഡിറ്റർ ആയിരുന്നു. റിപ്പോർട്ടർ ടിവി, ജീവൻ ടിവി, മംഗളം ടിവി എന്നിവയിലും പ്രവർത്തിച്ചു. മൃതദേഹം ഇന്ന് 11.30 ന് വസതിയിൽ നിന്നെടുക്കും. തുടർന്ന് സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ.

നിരവധി സ്പോർട്സ് മീറ്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് സുദർശൻ കുമാർ. ഫുട്‌ബോളിനോടായിരുന്നു കൂടുതൽ ഇഷ്ടം. കേരളാ ഫുട്‌ബോളിന് കരുത്ത് പകരുന്ന വിധം ഇടപെടൽ നടത്തിയ മാധ്യമ പ്രവർത്തകൻ കൂടിയാണ് സുദർശനൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP