Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളവിലെ ഓവർടേക്കിങ്: ബൈക്കുമായി വിദ്യാർത്ഥി പാഞ്ഞു കയറിയത് ടോറസിന്റെ അടിയിൽ; ദാരുണാന്ത്യം സംഭവിച്ചത് പത്തനംതിട്ട കാതോലിക്കേറ്റിലെ ബിരുദവിദ്യാർത്ഥി ജെറിന്

വളവിലെ ഓവർടേക്കിങ്: ബൈക്കുമായി വിദ്യാർത്ഥി പാഞ്ഞു കയറിയത് ടോറസിന്റെ അടിയിൽ; ദാരുണാന്ത്യം സംഭവിച്ചത് പത്തനംതിട്ട കാതോലിക്കേറ്റിലെ ബിരുദവിദ്യാർത്ഥി ജെറിന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വളവിൽ ഓവർടേക്ക് ചെയ്യാനുള്ള ശ്രമം ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിയുടെ ദാരുണ മരണത്തിൽ കലാശിച്ചു. മറ്റൊരു വാഹനത്തെ മറികടന്ന് നേരെ ചെന്ന് കയറിയത് ലോഡുമായി വന്ന ടോറസ് ലോറിയുടെ അടിയിൽ. ബൈക്ക് തകർന്നു തരിപ്പണമായി. അടിയിൽ കുടുങ്ങിയ ബൈക്കുമായി ലോറി നിന്നത് 10 മീറ്റർ മാറി. കുടശ്ശനാട് പൂഴിക്കാട് പാലവിള വീട്ടിൽ ജെയിംസ് ജോണിയുടെ മകൻ ജെറിൻ പി. ജെയിംസ് (19) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11:30 ന് പന്തളം-പത്തനംതിട്ട റോഡിൽ നരിയാപുരം ജംഗ്ഷനിലായിരുന്നു അപകടം.

പന്തളത്ത് നിന്ന് പത്തനംതിട്ടയിലക്ക് വന്ന ബൈക്ക് മുമ്പിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ടോറസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബൈക്കിൽ കുടുങ്ങി കിടന്ന ജെറിനെ വലിച്ചു കൊണ്ട് അൽപദൂരം ഓടിയ ശേഷമാണ് ടോറസ് നിന്നത്. നാട്ടുകാരാണ് പരിക്കേറ്റ ജെറിനെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് രണ്ടാം വർഷ ചരിത്ര ബിരുദ വിദ്യാർത്ഥിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP