Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പത്മശ്രീ ശോഭ നായിഡു അന്തരിച്ചു; അന്ത്യം തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലിരിക്കെ

പത്മശ്രീ ശോഭ നായിഡു അന്തരിച്ചു; അന്ത്യം തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലിരിക്കെ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: പ്രമുഖ കുച്ചിപ്പുടി നർത്തകി പത്മശ്രീ ശോഭ നായിഡു അന്തരിച്ചു. 64 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച്ച നില ഗുരുതരമായി. റിട്ടയേർഡ് ഐഎഎസ് ഓഫീസർ അർജ്ജുൻ റാവു ആണ് ഭർത്താവ്. മകൾ സായി ശിവരഞ്ജിനി.

12-ാം വയസ്സിൽ കുച്ചിപ്പുടി അഭ്യസിച്ചുതുടങ്ങിയ ശോഭ വിദേശത്തും ഇന്ത്യയിലുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സോളോ നർത്തകി എന്നതിലുപരി എൺപതോളം സോളോ നൃത്തപരിപാടികൾ സംവിധാനം ചെയ്തിട്ടുമുണ്ട്. ഹൈദരാബാദ് കുച്ചിപ്പുടി ആർട്ട് അക്കാദമിയുടെ പ്രധാനാധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുള്ള അവർ 1500ലധികം കുട്ടികളെ നൃത്തം പരിശീലിപ്പിച്ചിട്ടുമുണ്ട്. 2001ലാണ് സർക്കാർ പത്മശ്രീ നൽകി ആദരിച്ചത്. നൃത്ത ചൂടാമണി അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, നൃത്യ കലാ സിരോമണി അവാർഡ്, എൻ ടി റാമ റാവു അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ശോഭയെ തേടിയെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP