Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിതാവിന്റെ കല്ലറയിൽ തിരി കത്തി അവൾ നെഞ്ചു പൊട്ടിക്കരഞ്ഞു; മെഴുകുതിരിയിൽ നിന്നും പടർന്ന തീ അവളെ ചുറ്റി വരിഞ്ഞപ്പോൾ എങ്ങും നിലവിളി; ഒരു മാസം പ്രാത്ഥനയോടെ കാത്തിരുന്നിട്ടും ശീതൾ മോളെ രക്ഷിക്കാനായില്ല; അച്ഛന്റെ ഓർമ്മകളിൽ കത്തിച്ചാമ്പലായ കൂനമ്മാവിലെ ആറാം ക്ലാസുകാരിക്ക് വിട നൽകി നാട്ടുകാർ

പിതാവിന്റെ കല്ലറയിൽ തിരി കത്തി അവൾ നെഞ്ചു പൊട്ടിക്കരഞ്ഞു; മെഴുകുതിരിയിൽ നിന്നും പടർന്ന തീ അവളെ ചുറ്റി വരിഞ്ഞപ്പോൾ എങ്ങും നിലവിളി; ഒരു മാസം പ്രാത്ഥനയോടെ കാത്തിരുന്നിട്ടും ശീതൾ മോളെ രക്ഷിക്കാനായില്ല; അച്ഛന്റെ ഓർമ്മകളിൽ കത്തിച്ചാമ്പലായ കൂനമ്മാവിലെ ആറാം ക്ലാസുകാരിക്ക് വിട നൽകി നാട്ടുകാർ

വരാപ്പുഴ: വരാപ്പുഴയിലെ പന്ത്രണ്ടുകാരി ശീതളിന്റെ മരണം വീട്ടുകാർക്കും നാട്ടുകാർക്കും ഇനിയും ഉൾക്കൊള്ളാനാകുന്നില്ല. ഒരു ദുരന്തത്തിനിടെ ഉണ്ടായ മറ്റൊരു ദുരന്തം. അതുകൊണ്ട് തന്നെ ശീതളിന്റെ അമ്മയെ ആശ്വസിപ്പിക്കാൻ പോലും ആർക്കും ആകുന്നില്ല,

പിതാവിന്റെ കല്ലറയിൽ പ്രാർത്ഥിക്കുന്നതിനിടെ മെഴുകുതിരിയിൽ നിന്ന് ഉടുപ്പിൽ തീ പടർന്നതാണ് ശീതളിനെ മരണത്തിലേക്ക് കൊണ്ടു പോയത്. തീ കത്തി ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെയാണ് മരിച്ചത്. വരാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകൾ ശീതൾ (12) ആണ് മരിച്ചത്. കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഒരു മാസം മുൻപായിരുന്നു അപകടം. പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് അമ്മ റാണിയുമൊത്തു ശീതൾ കുഴിമാടത്തിൽ പ്രാർത്ഥിക്കാൻ എത്തിയതായിരുന്നു. മുട്ടുകുത്തി പ്രാർത്ഥിക്കുന്നതിനിടെയാണ് അപകടമുണ്ടാത്. കുഴിമാടത്തിൽ കത്തിച്ചുവച്ചിരുന്ന തിരിയിൽ നിന്ന് ഉടുപ്പിലേക്കു തീ പടർന്നു. അമ്മ മാത്രമാണ് അപ്പോൾ അടുത്തുണ്ടായിരുന്നത്. ബഹളം കേട്ട് ആളുകൾ ഓടിയെത്തി.

ആളിപ്പടർന്ന തീ അമ്മയും നാട്ടുകാരും ചേർന്നു പെട്ടെന്ന് അണച്ചെങ്കിലും ശീതളിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്‌കാരം നടത്തി. അങ്കണവാടി വിദ്യാർത്ഥി ആബേൽ സഹോദരനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP