Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രയായത് സൂഫി പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായിരുന്ന ആത്മീയാചാര്യൻ; മതപണ്ഡിതൻ ഷെയ്ഖ് യുസഫ് സുൽത്താൻ ഷാ ഖാദിരി ചിസ്തിക്ക് നിറകണ്ണുകളോടെ വിട പറഞ്ഞ് വിശ്വാസ സമൂഹം ; കസവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഗൗസിയ സുന്നി ജംഇയ്യത്തിൽ ഉലമ രക്ഷാധികാരി എന്നീ നിലകളിൽ ശ്രദ്ധേയ വ്യക്തിത്വം

യാത്രയായത് സൂഫി പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായിരുന്ന ആത്മീയാചാര്യൻ; മതപണ്ഡിതൻ ഷെയ്ഖ് യുസഫ് സുൽത്താൻ ഷാ ഖാദിരി ചിസ്തിക്ക് നിറകണ്ണുകളോടെ വിട പറഞ്ഞ് വിശ്വാസ സമൂഹം ; കസവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഗൗസിയ സുന്നി ജംഇയ്യത്തിൽ ഉലമ രക്ഷാധികാരി എന്നീ നിലകളിൽ ശ്രദ്ധേയ വ്യക്തിത്വം

മറുനാടൻ ഡെസ്‌ക്‌


നെടുമ്പാശേരി : മതപണ്ഡിതനും സൂഫീ പ്രസ്ഥാനത്തിന്റെ ആത്മീയാചാര്യന്മാരിൽ പ്രധാനിയുമായ കിഴക്കേ ദേശം വെണ്ണിപ്പറമ്പിൽ ജീലാനി മൻസിലിൽ ഷെയ്ക് യൂസുഫ് സുൽത്താൻ ഷാ ഖാദിരി ചിസ്തി (75) അന്തരിച്ചു. കബറടക്കം ഇന്ന്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ അദ്ദേഹത്തിന്റെ ഉടസ്ഥതയിലുള്ള പൂക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലായിരുന്നു അന്ത്യം .വ്യാഴാഴ്ച രാത്രി പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയിരുന്നു.

പിറ്റേന്ന് രാവിലെ അസുഖം മൂർച്ഛിച്ചതിനെതുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചിന് പിന്നാലെ അന്ത്യം സംഭവിക്കുകയായിരുന്നു. ഭാര്യമാർ: ജമീല, മറിയംബീവി. മക്കൾ: നിസാമുദ്ദീൻ, അഹമ്മദ് കബീർ, ഷംസുദ്ദീൻ, ഹയറുന്നീസ, സാഹിറ, ഫാത്തിമ, ലൈല. മരുമക്കൾ: റഹിയാനത്ത്, ഫർഹാന, ഷിഹാബുദീൻ, അബ്ദുൾ റസാഖ്, അനീഷ്, ഹർഷദ് മുക്താർ.

ഗൗസിയ സുന്നി ജംഇയ്യത്തുൽ ഉലമ രക്ഷാധികാരി, തഖദീസ് ആശുപത്രി ചെയർമാൻ, കസവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ജീലാനി പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ അനിഷേധ്യ നേതാവാണ്. ഇന്ത്യയ്ക്ക് പുറത്ത് ഇറാനുൾപ്പെടെയുള്ള ഒട്ടേറെ രാജ്യങ്ങളിലും നൂറുക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. അമേരിക്കയിലെ കിങ്സ് യൂണിവേയ്‌സിറ്റിയിൽനിന്ന് അടുത്തിടെ ഡോക്ടറേറ്റും ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP