Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പള്ളിയിൽനിന്നും വീട്ടിലേക്കു പോകുമ്പോൾ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇടിച്ചു പരിക്കേറ്റ ഹയർ സെക്കൻഡറി അദ്ധ്യാപിക നിര്യാതയായി; ഒറ്റപ്പാലത്തെ ഇംഗ്ലീഷ് അദ്ധ്യാപികയ്ക്കു തൊടുപുഴയുടെ മണ്ണിൽ നിത്യശാന്തി

പള്ളിയിൽനിന്നും വീട്ടിലേക്കു പോകുമ്പോൾ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇടിച്ചു പരിക്കേറ്റ ഹയർ സെക്കൻഡറി അദ്ധ്യാപിക നിര്യാതയായി; ഒറ്റപ്പാലത്തെ ഇംഗ്ലീഷ് അദ്ധ്യാപികയ്ക്കു തൊടുപുഴയുടെ മണ്ണിൽ നിത്യശാന്തി

തൊടുപുഴ: പള്ളിയിൽനിന്നും വീട്ടിലേക്കു പോകുമ്പോൾ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇടിച്ചു പരിക്കേറ്റ ഹയർ സെക്കൻഡറി അദ്ധ്യാപിക മരിച്ചു. കദളിക്കാട് കല്ലുങ്കൽ ജോമിയുടെ ഭാര്യ ഷിജിമോൾ ജോസഫാ(31)ണു മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. കദളിക്കാട് പള്ളിയിലെ പെരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് പോകവേ നിയന്ത്രണം വിട്ടെത്തിയ ബൈക്കിടിക്കുകയായിരുന്നു. ഷിജിമോളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു.

ഒറ്റപ്പാലം മുന്നൂർക്കോട് ഗവ. ഹയർസെക്കന്ററി സ്‌കൂൾ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന്. കദളിക്കാട് വിമല മാതാ പള്ളിയിൽ. ഏക മകൻ അലൻ തൊടുപുഴ കോഓപറേറ്റീവ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP