Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202226Monday

നടൻ സജീദ് പട്ടാളം അന്തരിച്ചു; സിനിമയിൽ ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ

നടൻ സജീദ് പട്ടാളം അന്തരിച്ചു; സിനിമയിൽ ചെറിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചലച്ചിത്ര നടൻ സജീദ് പട്ടാളം (54 ) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാൽ സജീദ് ആശുപത്രിയിലായിരുന്നു. കൊച്ചിൻ സ്വദേശിയാണ്. ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്ത് സജീദ് പട്ടാളമെന്ന പേരിൽ അറിയപ്പെടുകയായിരുന്നു.

വെബ്സീരീസിലൂടെ ആണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. പിന്നീട് 'കള', 'കനകം കാമിനി കലഹം' തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് സുപരിചിതനായി. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങി ചെറിയ റോളുകളിൽ അഭിനയിച്ച് ശ്രദ്ധേയനായി. ശ്രദ്ധേയ വേഷമായിരുന്നു 'ജാൻ എ മന്നി'ലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'സൗദി വെള്ളക്ക' എന്ന ചിത്രത്തിൽ ശ്രദ്ധയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട് സജിദ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP