Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഎംഎസ് മുൻ അഖിലേന്ത്യ വർക്കിങ് പ്രസിഡന്റ്; കേസരിയുടെ മുഖ്യ പത്രാധിപർ; മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ വേണുഗോപാലിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി: സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയക്ക് പച്ചാളം ശ്മശാനത്തിൽ

ബിഎംഎസ് മുൻ അഖിലേന്ത്യ വർക്കിങ് പ്രസിഡന്റ്; കേസരിയുടെ മുഖ്യ പത്രാധിപർ; മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ വേണുഗോപാലിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി: സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയക്ക് പച്ചാളം ശ്മശാനത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ വേണുഗോപാലിന്റെ (96) സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയക്ക് പച്ചാളം ശ്മശാനത്തിൽ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ മാധവ നിവാസിലായിരുന്നു അന്ത്യം. .ബിഎംഎസ് മുൻ അഖിലേന്ത്യ വർക്കിങ് പ്രസിഡന്റ്, കേസരിയുടെ മുഖ്യ പത്രാധിപർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കൊല്ലങ്കോട് രാവുണ്യാരത്ത് തറവാട്ടിൽ നാണിക്കുട്ടിയമ്മയുടെയും നിലമ്പൂർ കോവിലകത്തുകൊച്ചുണ്ണി തിരുമുൽപ്പാടിന്റെയും മകനായി 1925ലാണ് ആർ വേണുഗോപാൽ ജനിച്ചത്. പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിസയ അദ്ദേഹം ആർഎസ്എസിനോട് ചേർന്ന് പ്രവർത്തിക്കുക ആയിരുന്നു.

വിദ്യാർത്ഥിയായിരിക്കെ ദത്തോപന്ത് ഠേംഗ്ഡിയുമായുള്ള അടുപ്പം ആർഎസ്എസിന്റെ പ്രവർത്തകനാക്കി. 1946ൽ സംഘപ്രചാരകനായി. 1965ൽ പി പരമേശ്വരന്റെ സഹായിയായി ഭാരതീയ ജനസംഘത്തിന്റെ ചുമതല ഏറ്റെടുത്തു. 1967ൽ ഭാരതീയ മസ്ദൂർ സംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റു. ബിഎംഎസ് സംസ്ഥാന ജനറർ സെക്രട്ടറിയായും ദേശീയ സംഘടനാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP