Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലായിൽ പിഞ്ചു കുഞ്ഞും പിതാവും മരിച്ചത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ പാഞ്ഞുകയറി; ഭാര്യയും മൂത്ത കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ലോറിയിൽ ഇടിച്ച ഓട്ടോറിക്ഷ പൂർണമായും തകർന്നു

പാലായിൽ പിഞ്ചു കുഞ്ഞും പിതാവും മരിച്ചത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ പാഞ്ഞുകയറി; ഭാര്യയും മൂത്ത കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ലോറിയിൽ ഇടിച്ച ഓട്ടോറിക്ഷ പൂർണമായും തകർന്നു

മറുനാടൻ ഡെസ്‌ക്‌

കടനാട്: പാലാ കടനാട്ടിൽ പിതാവും പിഞ്ചു കുഞ്ഞും മരിച്ചത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ പാഞ്ഞുകയറി . നീലൂർ മറ്റത്തിപ്പാറ പുതിയാമഠത്തിൽ ജെൻസ്, ഒരു വയസുള്ള മകൻ അഗസ്ത് എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. പരിക്കേറ്റ ജെൻസിന്റെ ഭാര്യയും മുത്ത കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് അപകടമുണ്ടായത്. പിഴകിൽ നിന്നും കൊല്ലപ്പള്ളിയിലേയ്ക്കുള്ള യാത്രാമധ്യേ ജെൻസ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെൻസിന്റെ ഭാര്യയും മൂത്ത കുട്ടിയും ഓട്ടോയിൽ ഉണ്ടായിരുന്നു. ഇവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP