Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടൻ ഋതുരാജ് സിങ് അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; പാൻക്രിയാറ്റിക് രോഗത്തെ ചികിസ്ത തേടിയിരുന്നു

നടൻ ഋതുരാജ് സിങ് അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; പാൻക്രിയാറ്റിക് രോഗത്തെ ചികിസ്ത തേടിയിരുന്നു

സ്വന്തം ലേഖകൻ

മുംബൈ: ടെലിവിഷൻ താരം ഋതുരാജ് സിങ്( 59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. സുഹൃത്തും നടനുമായ അമിത് ബെൽ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പാൻക്രിയാറ്റിക് രോഗത്തെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ബനേഗി അപ്നി ബാത്, ജ്യോതി, ഹിറ്റ്ലർ ദീദി, ശപത്, വാരിയർ ഹൈ, ആഹത്, അദാലത്ത്, ദിയ, ഔർ ബാത്തി ഹം, അനുപമ എന്നിവയാണ് ഋതുരാജ് അഭിനയിച്ച പരമ്പരകൾ.ബദരീനാഥ് കി ദുൽഹനിയ (2017), വാഷ്-പോസസ്ഡ് ബൈ ദി ഒബ്സസ്ഡ്, തുനിവ് (2023) തുടങ്ങിയ ചിത്രങ്ങളിലും നടൻ അഭിനയിച്ചിട്ടുണ്ട്. 2023 ൽ പുറത്തിറങ്ങിയ യാരിയൻ 2 ആയിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം.

വെബ് സീരീസുകളിലും സജീവമായിരുന്നു. ദ ടെസ്റ്റ് കേസ്, ഹേ പ്രഭു, ക്രിമിനൽ, അഭയ്, ബന്ദിഷ് ബാൻഡിറ്റ്സ്, നെവർ കിസ് യുവർ ബെസ്റ്റ് ഫ്രണ്ട്, മെയ്ഡ് ഇൻ ഹെവൻ സീസൺ 2 തുടങ്ങിയവയാണ് ഋതുരാജ് സിങ് പ്രധാനവേഷത്തിലെത്തിയ വെബ് സീരീസുകൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP