Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടൂർ പ്രസ് ക്ലബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് രണ്ട് ദിവസങ്ങൾ മുൻപ്; നാട്ടുകാരുടെ സ്‌നേഹത്തനുടമായയത് അടൂരിന്റെ ജീവിതങ്ങളെ പുറംലോകത്തിന് പരിചയപ്പെടുത്തി; രാധാകൃഷ്ണൻ ഓർമ്മയായത് നെടുമുടിവേണുവിന്റെ ഓർമ്മക്കുറിപ്പ് എഴുതി മടങ്ങവേ; അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകാതെ ഉറ്റവർ

അടൂർ പ്രസ് ക്ലബിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് രണ്ട് ദിവസങ്ങൾ മുൻപ്; നാട്ടുകാരുടെ സ്‌നേഹത്തനുടമായയത് അടൂരിന്റെ ജീവിതങ്ങളെ പുറംലോകത്തിന് പരിചയപ്പെടുത്തി; രാധാകൃഷ്ണൻ ഓർമ്മയായത് നെടുമുടിവേണുവിന്റെ ഓർമ്മക്കുറിപ്പ് എഴുതി മടങ്ങവേ;  അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാകാതെ ഉറ്റവർ

മറുനാടൻ മലയാളി ബ്യൂറോ

അടുർ: അടുർ പ്രസ് ക്ലബിന്റെ സെക്രട്ടറിയായി ചുമതലയേറ്റ് രണ്ട് ദിവസം തികയുംമുൻപാണ് അടുരിന്റെ ഒരോസ്പന്ദനവും വായനക്കാരിലെത്തിച്ച പ്രിയപ്പെട്ട ലേഖകൻ ചിത്രാലയ രാധാകൃഷണൻ യാത്രയാകുന്നത്.തന്റെ എന്നത്തെയും ദിവസം പോലെ വാർത്ത എഴുതി അയച്ച് രാത്രി വീട്ടിലേക്ക് മടങ്ങവെയാണ് മരം ബൈക്കിന് മുകളിൽ പൊട്ടിവീണ് രാധാകൃഷ്ണൻ മരണപ്പെട്ടത്.കഴിഞ്ഞ ദിവസം അന്തരിച്ച നടൻ നെടുമുടിവേണുവിനെക്കുറിച്ചുള്ള വാർത്ത എഴുതിയ അയച്ചശേഷമാണ് രാധാകൃഷ്ണൻ വീട്ടിലേക്ക് മടങ്ങിയത്. ഇതും യാദൃശ്ചികതയായി.

മലയാളത്തിന്റെ മഹാനടൻ നെടുമുടിവേണുവിന് കണ്ണീർപൂക്കൾ അർപ്പിക്കുന്ന വാർത്തയായിരുന്നു രാധാകൃഷണൻ അവസാനമെഴുതിയത് . അനാഥർക്ക് ആശ്രയകേന്ദ്രമായ അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രവുമായി മഹാനടനുള്ള ആത്മബന്ധം വെളിവാക്കുന്ന വാർത്തയായിരുന്നു അത്.അടൂരിന്റെ എല്ലാ സ്പന്ദനങ്ങളും തന്റെ എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും ജനങ്ങളിലെത്തിച്ച ജന്മഭൂമി ലേഖകൻ രാധാകൃഷ്ണന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവർ. പലർക്കും അദ്ദേഹത്തിന്റെ മരണവാർത്ത വിശ്വസിക്കാനായില്ല.അടൂരിലെ ജനങ്ങൾക്ക് സഹായകമായ നിരവധി വാർത്തകൾ ജന്മഭൂമിയിലൂടെ വെളിച്ചം കണ്ടതിന് കാരണഭൂതനായിരുന്നു ചിത്രാലയ രാധാകൃഷ്ണൻ.

വാർത്തകൾ മാത്രമായിരുന്നില്ല വാർത്താചിത്രങ്ങളും അദ്ദേഹത്തിലൂടെ ജന്മഭൂമിയുടെ താളുകളിൽ നിറഞ്ഞു. ഓർമ്മപ്പുക്കളെക്കുറിച്ചുള്ള വാർത്ത എഴുതിയ രാധാകൃഷ്ണനു അതേ പൂക്കൾ സമർപ്പിക്കേണ്ടി വന്ന ദുഃഖത്തിലാണ് സഹപ്രവർത്തകർ.സംഘ പരിവാർ സംഘടനകളിൽ ചുവടുറപ്പിച്ച് നിൽക്കുമ്പോഴും അതിവിശാലമായ സൗഹൃദവലയം സ്വന്തമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.വ്യക്തിബന്ധങ്ങൾ സൂക്ഷിച്ചിരുന്ന രാധാകൃഷ്ണന് വലിയൊരു സുഹൃദ് വലയവും ഉണ്ടായിരുന്നു.

അടൂർ മഹാത്മ ജന സേവന കേന്ദ്രത്തിന്റെ രക്ഷാധികാരിയായ നെടുമുടിയെ മഹാത്മ അനുസ്മരിക്കുന്ന വാർത്ത നൽകി മണിക്കൂറുകൾക്കുള്ളിലായിരുന്നു അന്ത്യം.ഇന്നലെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് മരിച്ചജന്മഭൂമി അടൂർ ലേഖകൻ ചിത്രാലയ രാധാകൃഷ്ണൻ മരണപ്പെട്ടത്.

രാധാകൃഷ്ണന്റെ ആകസ്മികമായ വേർപാട് അറിഞ്ഞ് അടൂരിലെ മാധ്യമ പ്രവർത്തകരും സുഹൃത്തുക്കളും തിരുവല്ലയിലെ സ്വകാര്യമെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി.അടൂർ പ്രദേശത്ത് സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ഉണ്ടാകേണ്ടുന്ന കാര്യങ്ങൾ കൃത്യമായും നിർഭയമായും റിപ്പോർട്ട് ചെയ്യുവാൻ അഹോരാത്രം പ്രവർത്തിച്ചിരുന്ന ഒരു മാതൃകാ മാധ്യമപ്രവർത്തകനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP