Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിക്കാരിൽ ഒരാൾ: അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തിയ കവി; മലയാളത്തിന് ശ്രേഷ്ഠ പദവി നേടിയെടുക്കാൻ മുന്നിൽ നിന്നും നയിച്ചു; കോളജ് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിനിടയിൽ രചിച്ചത് നിരവധി പുസ്തകങ്ങൾ; ഭാഷാ പണ്ഡിതനും മികച്ച അദ്ധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രൻ ഓർമയാകുമ്പോൾ

മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിക്കാരിൽ ഒരാൾ: അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തിയ കവി; മലയാളത്തിന് ശ്രേഷ്ഠ പദവി നേടിയെടുക്കാൻ മുന്നിൽ നിന്നും നയിച്ചു; കോളജ് അദ്ധ്യാപകനായി ഔദ്യോഗിക ജീവിതത്തിനിടയിൽ രചിച്ചത് നിരവധി പുസ്തകങ്ങൾ; ഭാഷാ പണ്ഡിതനും മികച്ച അദ്ധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രൻ ഓർമയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കവിയും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 1942 ഓഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെയാണ് രാഷ്ട്രീയപ്രവേശം. തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം, മാവേലിക്കര താലൂക്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്‌കൂളിൽ നിന്നു പുറത്താക്കി. അതേ സ്‌ക്കൂളിൽ 1947 ഓഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തിയത് പുതുശേരിയുടെ വിദ്യാർത്ഥി ജീവിതത്തിലെ അവിസ്മരണീയമായ ഏടായി മാറി.

സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ ദിശാബോധം നൽകി. മലയാളത്തിന് ശ്രേഷ്ഠ പദവി നേടിയെടുക്കാൻ മുന്നിൽ നിന്നും പ്രവർത്തിച്ചതും ഏറെ ശ്രദ്ധേയമായി. സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ ദിശാബോധം നൽകി. വർക്കല എസ്എൻ കോളജിൽ അദ്ധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രൻ ഇതിനോടകം നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഗ്രാമീണ ഗായകൻ, ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ, പുതുശ്ശേരി കവിതകൾ എന്നിവയാണ് ശ്രദ്ധേയമായി പുസ്തകങ്ങൾ. സാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP