Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യകാല സിനിമ പ്രൊഡക്ഷൻ കൺട്രോളർ കെ.ആർ ഷണ്മുഖൻ അന്തരിച്ചു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മലയാള സിനിമാ രംഗത്ത് പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ പ്രശസ്തനായിരുന്ന കെ.ആർ ഷണ്മുഖൻ ഇന്ന് വൈകിട്ട് ചെന്നൈയിൽ വച്ച് ദിവംഗതനായി. എണ്ണൂറോളം ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ച അദ്ദേഹം തനിയാവർത്തനം, സൈന്യം, യോദ്ധ, മഴവിൽക്കാവടി, മദനോത്സവം, അഥർവ്വം, ന്യൂ ഡൽഹി, ദ്രുവം, പട്ടണ പ്രവേശം, പഞ്ചാബി ഹൗസ്, മദനോത്സവം, തുടങ്ങിയ പ്രമുഖ മലയാള ചിത്രങ്ങളുടെ ഭാഗമായിട്ടുള്ളയാളാണ്.

തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിലും മുപ്പതോളം സീരിയലുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മിസ്റ്റർ ബ്രഹ്മചാരി ആയിരുന്നു അവസാനം പ്രവർത്തിച്ച ചിത്രം. മക്കൾ-ബാബു ഷൺമുഖം, രമീല, രജിത ദിനേശ്, രതീഷ് ഷൺമുഖം, രാജേഷ് ഷൺമുഖം. മരുമക്കൾ-ശ്രീദേവി, മണിമലർ, അമൃത, ദിനേശ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP