Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എഴുത്തുകാരനും പ്രകൃതി ചികിൽസകനുമായ പി.എൻ ദാസ് അന്തരിച്ചു; ദീപാങ്കുരൻ എന്ന തൂലികാ നാമത്തിന്റെ ഉടമയുടെ വിടവാങ്ങൽ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ; സംസ്‌കാരം നാളെ മാവൂർ റോഡിലെ ശ്മശാനത്തിൽ

എഴുത്തുകാരനും പ്രകൃതി ചികിൽസകനുമായ പി.എൻ ദാസ് അന്തരിച്ചു; ദീപാങ്കുരൻ എന്ന തൂലികാ നാമത്തിന്റെ ഉടമയുടെ വിടവാങ്ങൽ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ; സംസ്‌കാരം നാളെ മാവൂർ റോഡിലെ ശ്മശാനത്തിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികിൽസകനുമായ പി.എൻ ദാസ് (72) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം .ഒരു തുള്ളി വെളിച്ചം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ കെ ആർ.നമ്പൂതിരി എൻഡോവ്മെന്റ് പുരസ്‌ക്കാരം നേടിയിട്ടുണ്ട്. ദീപാങ്കുരൻ എന്ന തൂലികാ നാമത്തിൽ ആയിരുന്നു ലേഖനങ്ങൾ എഴുതിയിരുന്നത്.കരുണയിലേക്കുള്ള തീർത്ഥാടനം, ബുദ്ധൻ കത്തിയെരിയുന്നു, ബോധിവൃക്ഷത്തിന്റെ ഇലകൾ, വേരുകളും ചിറകുകളും, പക്ഷിമാനസം, ജീവിത പുസ്തകത്തിൽ നിന്ന്, തുടങ്ങി നിരവധി കൃതികളുടെ രചയിതാവാണ്.

കോഴിക്കോട് മാവൂർ റോഡിലുള്ള ശ്മശാനത്തിൽ നാളെയാണ് സംസ്‌കാരം. ഭാര്യ രത്‌നം. മൂന്ന് മക്കൾ - മനു, മനീഷ്, ദീപാ രശ്മി. കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിലാണ് പി എൻ ദാസ് ജനിച്ചത്.പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പട്ടാമ്പി സംസ്‌കൃത കോളജിൽ ഉപരിപഠനത്തിനെത്തിയ കാലത്താണ് മാസിക പ്രവർത്തനത്തിലൂടെ സാഹിത്യ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കെ ജി ശങ്കരപ്പിള്ള അദ്ധ്യാപകനായി എത്തിയതോടെ ചിന്തകളിൽ അടക്കം മാറ്റം വന്നു. പിന്നീട് അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചു.

കടുത്ത പൊലീസ് മർദ്ദനത്തിനും ഇരയായിട്ടുണ്ട്. ഒരു വർഷത്തിനടുത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായി. ജയിലിലെ ജീവിതം വലിയ മാനസിക പരിവർത്തനമാണ് പി എൻ ദാസിൽ ഉണ്ടാക്കിയത്. പിന്നീട് പ്രകൃതി ചികിത്സയിലേക്കും ആത്മീയതയിലേക്കും അന്വേഷണം തിരിഞ്ഞു.അത് ബുദ്ധനിലേക്കും സൂഫിസത്തിലേക്കുമെല്ലാം പി എൻ ദാസിനെ നയിച്ചു. വൈദിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ കെ ആർ നമ്പൂതിരി എൻഡോവ്മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഒരു തുള്ളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP