Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുപ്രഭാതം ഫോട്ടോഗ്രാഫർ ശ്രീകാന്ത് വഹനാപകടത്തിൽ മരിച്ചു; മരണം തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയവെ; ആദരാഞ്ജലി ആർപ്പിച്ച് മാധ്യമലോകം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സുപ്രഭാതം തിരുവനന്തപുരം യൂനിറ്റ് ഫോട്ടോഗ്രാഫർ ശ്രീകണ്ഠേശ്വരം ഭജനമഠത്തിൽ ശ്രീകുമാർ നായരുടെയും രത്നമ്മയുടെയും മകൻ ശ്രീകാന്ത്.എസ് (32) അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ജൂലൈ 31 രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡിൽ ആയിരുന്നു അപകടം. സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ നാലു വർഷമായി സുപ്രഭാതത്തിൽ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്.2014ൽ തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോട്ടോ ജേണലിസം കോഴ്സിന്റെ ആദ്യബാച്ചിൽ നിന്നാണ് കോഴ്സ് പൂർത്തിയാക്കിയത്.

ഭാര്യ രമ്യ (വർക്കല നഗരസഭ താൽക്കാലിക ജീവനക്കാരി), മകൻ : അങ്കിത്. സഹോദരി: ശ്രീകുമാരി. ശ്രീകാന്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
സുപ്രഭാതം ചെയർമാൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP