Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാർത്തകളിൽ ഇടംപിടിച്ചിട്ടും ആരും അന്വേഷിച്ചെത്തിയില്ല; ലൂർദ്ദ് പള്ളിയുടെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തിയ ഫിലോമിന ഒടുവിൽ മരണത്തിന് കീഴടങ്ങി

വാർത്തകളിൽ ഇടംപിടിച്ചിട്ടും ആരും അന്വേഷിച്ചെത്തിയില്ല; ലൂർദ്ദ് പള്ളിയുടെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തിയ ഫിലോമിന ഒടുവിൽ മരണത്തിന് കീഴടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കുമളി: ലൂർദ് പള്ളിയുടെ വരാന്തയിൽ അവശ നിലയിൽ കണ്ടെത്തിയ ഫിലോമിന(86) മരണത്തിന് കീഴടങ്ങി. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അവശനിലയിൽ പള്ളിയുടെ വരാന്തയിൽ കണ്ടെത്തിയ ഫിലോമിനയെ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരനായിരുന്ന കോട്ടയം മാലം സ്വദേശി കുരുവിളയുടെ ഭാര്യയാണ് ഫിലോമിന. 1981ൽ കുരുവിള മരിച്ചു.

തമിഴ്‌നാട്ടിലേക്ക് പോകാൻ 8നാണ് ഫിലോമിന കുമളിയിൽ എത്തിയത്. നിയന്ത്രണങ്ങൾ മൂലം പോകാനാവാതെ വന്നതോടെ ലൂർദ് പള്ളിയുടെ വരാന്തയിൽ അഭയം തേടുകയായിരുന്നു. അവശനിലയിൽ ഇവരെ കണ്ടെത്തിയ പള്ളി അധികൃതർ പഞ്ചായത്ത്, പൊലീസ് അധികൃതരെ വിവരം അറിയിക്കുകയും തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രണ്ട് പെൺമക്കളുള്ള ഇവരെപറ്റി വാർത്തകൾ വന്നെങ്കിലും ആരും അന്വേഷിച്ചെത്തിയിരുന്നില്ല. ആശുപത്രി ജീവനക്കാർ എത്തിച്ചുകൊടുത്തിരുന്ന ആഹാരം അൽപം മാത്രമാണ് കഴിച്ചിരുന്നത്.

മക്കളുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് പൊലീസ് അവരുമായി ബന്ധപ്പെട്ടിരുന്നു. ചില മാനസിക പ്രശ്നങ്ങൾ ഇവർക്കുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മക്കളുടെയോ സഹോദരങ്ങളുടെയോ കൂടെ താമസിക്കാൻ തയാറായിരുന്നില്ല. പല തവണ ഇവരെ വീട്ടിൽ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നതായും മക്കൾ പറഞ്ഞു. ബന്ധുക്കൾ കുമളിയിൽ എത്തി മൃതദേഹം ഏറ്റുവാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP