Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രയായത് സൗമ്യതയുടേയും സൗഹൃദത്തിന്റെയും ഉത്തമ മാതൃക; എഴുത്തുകാരനും പിആർഡി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി. രവിവർമ്മ ഇനി ഓർമ്മ; മരണം തിരുവനന്തപുരം കോസ്‌മോ പൊളിറ്റൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേ; പന്തളം രാജകുടുംബാഗം കൂടിയായ വർമ്മയെ ശ്രദ്ധേയനാക്കിയത് വ്യത്യസ്തമായ ലേഖനങ്ങൾ

യാത്രയായത് സൗമ്യതയുടേയും സൗഹൃദത്തിന്റെയും ഉത്തമ മാതൃക; എഴുത്തുകാരനും പിആർഡി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി. രവിവർമ്മ ഇനി ഓർമ്മ; മരണം തിരുവനന്തപുരം കോസ്‌മോ പൊളിറ്റൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേ; പന്തളം രാജകുടുംബാഗം കൂടിയായ വർമ്മയെ ശ്രദ്ധേയനാക്കിയത് വ്യത്യസ്തമായ ലേഖനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൗമ്യതയുടേയും സൗഹൃദത്തിന്റെയും ഉത്തമ മാതൃകയായിരുന്ന വ്യക്തിത്വത്തിന്റെ വേർപാടിൽ നീറുകയാണ് കേരളം. പിആർഡി ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായിരുന്ന പി. രവിവർമ്മ അന്തരിച്ചു. തിരുവനന്തപുരം കോസ്‌മോ പൊളിറ്റൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്‌ച്ച രാവിലെയൊടെയായിരുന്നു അന്ത്യം. പിആർഡിയിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വ്യത്യസ്തമായ ശൈലിയിലുള്ള എഴുത്താണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പത്രം ദ്വൈവാരികയിൽ ലേഖകനായിരുന്നു. പന്തളം രാജകുടുംബാംഗം കൂടിയായ അദ്ദേഹം തിരുവനന്തപുരത്തെ വലിയൊരു സൗഹൃദ വലയത്തിന് ഉടമയുമായിരുന്നു.

പിആർഡി മുൻ അഡീ. ഡയറക്ടറും പന്തളം കൊട്ടാരം നിർവ്വാഹക സമിതി വൈസ് പ്രസിഡന്റുമായ നാലുകെട്ട് കൊട്ടാരത്തിൽ പി.രവിവർമ്മ(ദിനേശ്) രാജയുടെ നിര്യാണത്തെ തുടർന്ന് അശുദ്ധിയായതിനാൽ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം ജൂലൈ 20 വരെ അടച്ചു. 21 ന് ശുദ്ധികലശത്തിനു ശേഷമേ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP