Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എംഡി പി.ആർ. കൃഷ്ണകുമാർ അന്തരിച്ചു; അന്ത്യം ന്യൂമോണിയ ബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിൽ കഴിയവേ

കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി എംഡി പി.ആർ. കൃഷ്ണകുമാർ അന്തരിച്ചു; അന്ത്യം ന്യൂമോണിയ ബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിൽ കഴിയവേ

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി (എ.വി.പി.) മാനേജിങ് ഡയറക്ടർ പി.ആർ. കൃഷ്ണകുമാർ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂർ കെ.എം.സി.എച്ച്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു അന്ത്യം.

എ.വി.പി. സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി 1951 സെപ്റ്റംബർ 23-ന് കോയമ്പത്തൂരിലാണ് ജനനം. പരേതയായ സരോജിനി വാരസ്യാർ, കസ്തൂരി വാരസ്യാർ, പരേതനായ രാജഗോപാൽ വാര്യർ, ഗീത തമ്പുരാൻ, ദുർഗ വാരസ്യാർ, അംബിക വാരസ്യാർ എന്നിവർ സഹോദരങ്ങളാണ്. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ കോയമ്പത്തൂരിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കും. അവിവാഹിതനായ കൃഷ്ണകുമാർ കോയമ്പത്തൂർ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം.

അച്ഛന്റെ കാലശേഷം 1994ലാണ് എ.വി.പി.യുടെ സാരഥ്യം കൃഷ്ണകുമാർ ഏറ്റെടുത്തത്. കോയമ്പത്തൂർ ആയുർവേദിക് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി, ആര്യവൈദ്യൻ രാമവാര്യർ എജ്യുക്കേഷണൽ ഫൗണ്ടേഷൻ ഫോർ ആയുർവേദയുടെ എക്സിക്യുട്ടീവ് ചെയർമാൻ, കെയർ കേരളയുടെ സി.എം.ഡി. തുടങ്ങിയ സ്ഥാനങ്ങളും കൃഷ്ണകുമാർ വഹിച്ചിരുന്നു. ആയുർവേദരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് സംഭാവനകൾ പരിഗണിച്ച് 2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP