Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ അന്തരിച്ചു; മരണം വയറിലെ അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായതോടെ; ഒരുവർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ; ഞായറാഴ്ച രാവിലെ ഐസി യുവിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണം; ടിപി കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കവേ ഇടക്കാല ജാമ്യം അനുവദിച്ചത് മൂന്നുമാസത്തേക്ക്

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ അന്തരിച്ചു; മരണം വയറിലെ അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായതോടെ; ഒരുവർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ; ഞായറാഴ്ച രാവിലെ ഐസി യുവിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണം; ടിപി കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കവേ ഇടക്കാല ജാമ്യം അനുവദിച്ചത് മൂന്നുമാസത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം :ടിപി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ അന്തരിച്ചു. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തൻ ഇപ്പോൾ ജാമ്യത്തിലാണ്. കണ്ണൂരിലെ സിപിഎം നേതാവായ കുഞ്ഞനന്തൻ ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ചികിത്സയുടെ ഭാഗമായാണ് മാർച്ചിലാണ് മൂന്ന് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

കേസിൽ 13-ാം പ്രതിയായിരുന്നു. അസുഖത്തെത്തുടർന്ന് കഴിഞ്ഞവർഷം ജനവരി 14 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറ്റിലെ അണുബാധ മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ ഐ.സി.യുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദർശിച്ചിരുന്നു.

നാളെ രാവിലെ 8 മണി മുതൽ 9 മണി വരെ സിപിഐ (എം) ഏരിയ കമ്മിറ്റി ഓഫീസായ രാജു മാസ്റ്റർ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. 9.30 മുതൽ 11 മണി വരെ പാറാട് ടൗണിലും തുടർന്ന് 12 മണിക്ക് വീട്ടു വളപ്പിൽ സംസ്‌കരിക്കും.

ജയിൽ ശിക്ഷ റദ്ദാക്കി കൊണ്ടാണ് താത്കാലികമായി കുഞ്ഞനന്തന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെയും കുഞ്ഞനന്തൻ ജയിലിൽ നിന്ന് പല പ്രാവശ്യം നിയമ നടപടികളുടെ ഭാഗമായി പുറത്തിറങ്ങിയിരുന്നു. ഇതുവരെ നടത്തിയ ചികിത്സകൾ മതിയാകില്ലെന്നും ആശ്രുപത്രിയിൽ അഡ്‌മിറ്റായുള്ള ചികിത്സ വേണമെന്നും കുഞ്ഞനന്തൻ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് മെഡിക്കൽ ബോർഡിന്റെ കൂടി ശുപാർശ കണക്കിലെടുത്താണ് ജാമ്യം. മൂന്ന് ആഴ്ചകൾ കൂടുമ്പോൾ കുഞ്ഞനന്തൻ പാനൂർ പൊലീസ് സ്റ്റേഷനലിൽ എത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം.

പാനൂർ മേഖലയിൽ സിപിഎം. വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ച കുഞ്ഞനന്തൻ സിപിഎം. ഏരിയാ കമ്മിറ്റി അംഗമാണ്. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ചന്ദ്രശേഖരനെ കൊല ചെയ്ത സംഭവത്തിൽ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സിപിഎം. നേതൃത്വം സ്വീകരിച്ചത്.

പരേതരായ കേളോത്താന്റവിടെ കണ്ണൻ നായരുടെയും, കുഞ്ഞിക്കാട്ടിൽ കുഞ്ഞാ നമ്മയുടെയും മകനാണ്. കണ്ണങ്കോട് യു.പി.പി സ്‌കൂളിലെ പഠനത്തിന് ശേഷം അമ്മാവൻ ഗോപാലൻ മാസ്റ്ററുടെ പാത പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. ഇടയ്ക്ക് ബെംഗളുരുവിലേക്ക് പോയെങ്കിലും 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പ് നാട്ടിലെത്തി. പാർട്ടി നിർദ്ദേശ പ്രകാരം അടിയന്തരാവസ്ഥയ്‌ക്കെതിരെ പാറാട് ടൗണിൽ പ്രകടനത്തിന് നേതൃത്വം നൽകിയതിന് കേസിൽ പ്രതിയായി. 15 വർഷത്തോളം കുന്നോത്തുപറമ്പ് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു.കർഷക തൊഴിലാളി യൂണിയൻ ജില്ല കമ്മിററിയംഗമായും പ്രവർത്തിച്ചു.1980 മുതൽ പാനൂർ ഏരിയാ കമ്മിറ്റി അംഗം.

എൽ.ഐ.സി. ഏജന്റായ ശാന്ത (മുൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തംഗം) യാണ് ഭാര്യ. മക്കൾ: ശബ്‌ന (അദ്ധ്യാപിക, ടി.പി. ജി.എം.യു.പി.സ്‌കൂൾ,കണ്ണങ്കോട്), ഷിറിൽ (ദുബായ്). മരുമക്കൾ: മനോഹരൻ (ഫ്രിലാന്റ് ട്രാവൽ എജന്റ്),നവ്യ (അദ്ധ്യാപിക,പാറേമ്മൽ യു.പി.സ്‌കൂൾ),സഹോദരങ്ങൾ: പി.കെ. നാരായണൻ (റിട്ട:അദ്ധ്യാപകൻ, ടി.പി. ജി.എം.യു.പി. സ്‌കൂൾ,കണ്ണങ്കോട് ) പരേതനായ ബാലൻ നായർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP