Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡിന് മുന്നിൽ കീഴടങ്ങി; ദമ്പതികളുടെ മരണം മണിക്കൂറുകളുടെ വ്യത്യാസത്തിൽ

ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡിന് മുന്നിൽ കീഴടങ്ങി; ദമ്പതികളുടെ മരണം മണിക്കൂറുകളുടെ വ്യത്യാസത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: ആലപ്പുഴയിൽ ഭർത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് പന്നാമുറിയിൽ(കൃഷ്ണഭവനം) കൃഷ്ണൻകുട്ടി(70) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. പിന്നാലെയാണ് ഭാര്യ സരസ്വതി(69)യും കൊവിഡിന് മുന്നിൽ കീഴടങ്ങിയത്.

കൃഷ്ണൻകുട്ടി വ്യാഴാഴ്ച പുലർച്ചെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ചുതന്നെയാണ് സരസ്വതിയും മരണപ്പെടുന്നത്.

കൃഷ്ണൻകുട്ടിയുടെ അമ്മയും മകളും അടക്കം കുടുംബത്തിലെ നാലുപേർക്കാണ് രോഗം പിടിപെട്ടത്. രണ്ടാഴ്ചയോളമായി എല്ലാവരും ചികിത്സയിൽ ആയിരുന്നു. അമ്മയും മകളും കോവിഡ് മുക്തരായിരുന്നു. കൃഷ്ണൻകുട്ടിയുടെ മൃതദേഹം വ്യാഴാഴ്ചയും സരസ്വതിയുടേത് വെള്ളിയാഴ്ച വൈകീട്ടും കോവിഡ് മാനദണ്ഡപ്രകാരം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP