Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുൻ ടൈറ്റാനിയം ഫുട്‌ബോൾ താരം തോമസ് സാമുവൽ അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാരം തിങ്കളാഴ്ച ഇരവിപേരൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ

മുൻ ടൈറ്റാനിയം ഫുട്‌ബോൾ താരം തോമസ് സാമുവൽ അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാരം തിങ്കളാഴ്ച ഇരവിപേരൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ

എസ്.രാജീവ്‌

തിരുവല്ല : മുൻ ടൈറ്റാനിയം ഫുട്‌ബോൾ താരം ഹൃദയാഘാതം മൂലം അന്തരിച്ചു. ഇരവിപേരൂർ പടിപ്പുരയ്ക്കൽ തോമസ് സാമുവൽ ( സന്ദു, 50 ) ആണ് മരിച്ചത്. തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലൈബ്രറി സൂപ്രണ്ടായി ജോലി നോക്കുകയായിരുന്നു. നെഞ്ച് വേദന അനുഭവപെട്ടതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തോമസ് സാമുവൽ വെള്ളിയാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

എം ജി യൂണിവേഴ്‌സിറ്റി താരമായിരിക്കെ 91 ലാണ് ടൈറ്റാനിയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ: സിന്ധു എലിസബേത്ത് സാബു ( ഹെഡ് മിസ്ട്രസ്, ഗവ. എൽ പി എസ് , തടിയൂർ). മക്കൾ : നിജൽ സാം തോമസ്, നിമൽ ബാബു തോമസ് . സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30 ന് ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP