Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

റിയാദിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി ഹംസക്കുട്ടി സത്താർ സിയാദ്; സഹപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി സന്തോഷ് ഗുരുതരാവസ്ഥയിൽ

റിയാദിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി ഹംസക്കുട്ടി സത്താർ സിയാദ്; സഹപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി സന്തോഷ് ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ലജ്‌നത്ത് വാർഡിൽ ഹംസകുട്ടി സത്താർ സിയാദ് (47) വ്യാഴാഴ്ച പുലർച്ചെ 4.30നാണ് ശുമൈസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മരിച്ചത്. ഒപ്പം താമസിക്കുന്ന സഹപ്രവർത്തകൻ തിരുവനന്തപുരം സ്വദേശി സന്തോഷ് തീപ്പൊള്ളലേറ്റ് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

റിയാദ് ന്യൂ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽമ ഗ്ലാസ് ആൻഡ് അലൂമിനിയം കമ്പനിയിൽ ജീവനക്കാരാണ് ഇരുവരും. ഇവർ താമസിക്കുന്ന മുറിയിലാണ് സംഭവം. രണ്ടുപേർക്കും ഗുരുതര പൊള്ളലേറ്റു. പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മനഃപൂർവം അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നത് എന്നാണ് അന്വേഷിക്കുന്നത്. മരിച്ച സിയാദ് ഏറെക്കാലമായി സൗദിയിലുണ്ട്. ഞായറാഴ്ച നാട്ടിൽ പോകാൻ വിമാന ടിക്കറ്റും ബുക്ക് ചെയ്ത് ഒരുക്കം നടത്തിവരുന്നതിനിടയിലാണ് സംഭവം. അൽമ കമ്പനിയിൽ എട്ടുവർഷം മുമ്പാണ് ഡ്രൈവറായി ജോലിക്ക് ചേർന്നത്. റിയാദിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവ) പ്രവർത്തകരാണ് സഹായിക്കാൻ രംഗത്തുള്ളത്.ഭാര്യ: ഷൈലജ. മക്കൾ: സിയാന സിയാദ് (ലജ്‌നത് സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിനി), സൈറാ സിയാദ് (സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP