Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാന പാതയിൽ വാഹനാപകടം; പരുക്കേറ്റ് ചികിൽസയിലായിരുന്ന പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മരിച്ചു; അന്ത്യം സംഭവിച്ചത് കോട്ടാങ്ങൽ സ്വദേശി ജയൻ മാമ്പറ്റയ്ക്ക്

സംസ്ഥാന പാതയിൽ വാഹനാപകടം; പരുക്കേറ്റ് ചികിൽസയിലായിരുന്ന പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മരിച്ചു; അന്ത്യം സംഭവിച്ചത് കോട്ടാങ്ങൽ സ്വദേശി ജയൻ മാമ്പറ്റയ്ക്ക്

ശ്രീലാൽ വാസുദേവൻ

റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉതിമൂട്ടിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്ന യുവാവ് മരിച്ചു. പ്രവാസി കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം പ്രസിഡന്റ് കുളത്തൂർ മാമ്പറ്റ നൈനാൻ എബ്രഹാം(ജയൻ മാമ്പറ്റ42) ആണ് മരിച്ചത്.

തിങ്കൾ രാത്രി ഏഴരയോടെ ഉതിമൂട് സഹകരണ ബാങ്കിന് മുന്നിലായിരുന്നു അപകടം. ഇരുചക്രവാഹനത്തിൽ റാന്നി ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്കു പോയ ജയനെ എതിരെ അമിത വേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. പരുക്കേറ്റ ജയനെ റാന്നി താലൂക്കാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയിരുന്നു.

ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടാണ് മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട്. സംസ്ഥാന പാത ഉന്നത നിലവാരത്തിലാക്കിയതിനു ശേഷം ചെറുതും വലുതുമായ നാൽപത്തി രണ്ടോളം അപകടങ്ങളാണ് ഉതിമൂട്ടിൽ നടന്നത്. അഞ്ചു മാസത്തിനിടയിലാണ് ഇത്രയും അപകടങ്ങൾ ഇവിടെ സംഭവിച്ചത്. നാലു പേർ ഈ ഭാഗത്തുണ്ടായ അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. നേർരേഖയിൽ രണ്ടു കിലോമീറ്ററോളം ഭാഗം ഉള്ളതിനാൽ വാഹനങ്ങൾ അമിതവേഗത എടുക്കുക പതിവാണ്. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും ഇവിടെ സുരാക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ മടി കാണിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP