Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പോണ്ടിച്ചേരിയിൽ മലയാളിയായ എം.ബി.ബി.എസ് വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി മുഹമ്മദ് നിജാസ്; 23 കാരന്റെ മരണകാരണം ഹൃദയാഘാതം; മരണം അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ

പോണ്ടിച്ചേരിയിൽ മലയാളിയായ എം.ബി.ബി.എസ് വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി മുഹമ്മദ് നിജാസ്; 23 കാരന്റെ മരണകാരണം ഹൃദയാഘാതം; മരണം അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോണ്ടിച്ചേരി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥിയും മലയാളിയുമായ തിരുവനന്തപുരം സ്വദേശി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. പോണ്ടിച്ചേരി ജിപ്മറിലെ അവസാന വർഷ വിദ്യാർത്ഥി ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ ജസീറയുടെയും പരേതനായ നവാസിന്റെയും ഏക മകൻ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്.

ചൊവാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. രാവിലെ 8 മണിക്ക് ക്ലാസ് ആരംഭിച്ചിരുന്നു. രണ്ടാമത്തെ പീരിഡിന്റെ തുടക്കത്തിലാണ് നിജാസിന് അസ്വസ്ഥത അനുഭവപ്പെടുകയും ക്ലാസിൽ കുഴഞ്ഞുവീഴുകയും ചെയ്തത്. സഹപാഠികളും അദ്ധ്യാപകരും ഉടൻ തന്നെ സമീപത്തെ ജിപ്മർ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് അടിയന്തിര വൈദ്യ സഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു.

അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് മരണം. എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും നിജാസ് ഉന്നത വിജയം നേടിയിരുന്നു. നിജാസിന്റെ പിതാവ് നവാസ് 20 വർഷം മുമ്പ് എറണാകുളത്ത് വാഹനാപകടത്തിലാണ് മരണപ്പെട്ടത്. അതിനുശേഷം മാതാവ് ജസീറയുടെ സംരക്ഷണത്തിലായിരുന്നു നിജാസ്. വിവരമറിഞ്ഞ് ബന്ധുക്കൾ കോളജിൽ എത്തിയിട്ടുണ്ട്.

പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി നാളെ പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 8 ന് ചെമ്പഴന്തി മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP