Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു നൂറ്റാണ്ടിലെ ജീവിത പരിചയത്തിൽ കൃത്യമായ ഓർമ്മകളോടെ അഞ്ച് തലമുറയ്ക്ക് സ്‌നേഹം വിതറിയ മുത്തശ്ശി; 108ാം വയസ്സിൽ ഏറത്തു കത്രി ജോസഫ് നിര്യാതയാകുമ്പോൾ വിടപറയുന്നത് കേരളത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തികളിൽ ഒരാൾ; ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിന്റെയടക്കം ജീവൻ തുടിക്കുന്ന ഒരായിരം ഓർമ്മകൾ തലമുറകൾക്ക് പകുത്തു നൽകിയ വ്യക്തിത്വം; സംസ്‌ക്കാരം തിങ്കളാഴ്‌ച്ച രാമപുരം നീറന്താനം പള്ളിയിൽ

ഒരു നൂറ്റാണ്ടിലെ ജീവിത പരിചയത്തിൽ കൃത്യമായ ഓർമ്മകളോടെ അഞ്ച് തലമുറയ്ക്ക് സ്‌നേഹം വിതറിയ മുത്തശ്ശി; 108ാം വയസ്സിൽ ഏറത്തു കത്രി ജോസഫ് നിര്യാതയാകുമ്പോൾ വിടപറയുന്നത് കേരളത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തികളിൽ ഒരാൾ; ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിന്റെയടക്കം ജീവൻ തുടിക്കുന്ന ഒരായിരം ഓർമ്മകൾ തലമുറകൾക്ക് പകുത്തു നൽകിയ വ്യക്തിത്വം; സംസ്‌ക്കാരം തിങ്കളാഴ്‌ച്ച രാമപുരം നീറന്താനം പള്ളിയിൽ

പ്രത്യേക ലേഖകൻ

പാല: കേരളത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തികളിൽ ഒരാളായ ഏറാത്തു കത്രി ജോസഫ് നിര്യാതയായി. 108 വയസ്സായിരുന്നു. പാല രാമപുരം നീറന്താനം ഏറത്ത് പരേതനായ ഔസെഫ് ഔസേഫിന്റെ ഭാര്യയാണ്. ജീവിതത്തിൽ ഒരു നുറ്റാണ്ടു പിന്നിട്ട അനുഭവപരിചയമുള്ള വ്യക്തിത്വമാണ് ഏറാത്തു കത്രിയുടേത്. ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും കൃത്യമായ ഓർമ്മകളോടെ അഞ്ച് തലമുറയെ സ്നേഹിച്ച ശേഷമാണ് ഈ മുത്തശ്ശി വിടവാങ്ങിയിരിക്കുന്നത്.

പാലാ രാമപുരം ഏറത്തു കുടുംബത്തിന്റെ നെടുംതൂണും ആയിരുന്ന കത്രി ജോസഫ് നിര്യാതയായി. രാമപുരം നാടുവിലെമാക്കൽ കുടുംബാംഗമാണ് . എ. ഓ .തോമസ് . പരേതനായ ജോസഫ് ഔസെഫ് ,ആന്റണി ജോസഫ്, ജെയിംസ് ജോസഫ് എന്നിവർ മക്കളാണ് .ഏലിക്കുട്ടി തോമസ് , ത്രേസ്യാമ്മ ജോസഫ് , തങ്കമ്മ ആന്റണി , ഓമന ജെയിംസ് എന്നിവർ മരുമക്കളാണ്. പ്രമുഖ വ്യവസായ ബ്രാൻഡായ വിശ്വാസ് ഫുഡ്‌സ് ഉടമകൾ കത്രി ജോസഫിന്റെ കൊച്ചുമക്കളാണ്.

യുകെ മലയാളികൾക്ക് ഏറെ സുപരിചതനായ അലൈഡ് ജോയിയുടെയും ഹാരിസ് ജെയിംസിന്റെയും വല്ല്യമ്മയാണ്. കത്രി അവസാനം കാലം വാർധക്യ സഹജമായ അവശതകൾ നേരിട്ടെങ്കിലും പ്രായം തളർത്താത്ത പോരാട്ടത്തോടെയാണ് ഓരോ ദിവസവും ജീവിച്ചിരുന്നത്. ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിന്റെയടക്കം ജീവൻ തുടിക്കുന്ന ഒരായിരം ഓർമ്മകളിലൂടെ ജീവിച്ച ഈ മുത്തശ്ശി കണ്ണിയറ്റു തീർന്നു കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ കൂടി പ്രതിനിധിയാണ്.

ഭർത്താവും മൂത്ത മക്കളിൽ ഒരാളും നേരത്തെ മരിച്ചിട്ടും ഏറെക്കാലത്തെ യുവത്വം മനസ്സിൽ സൂക്ഷിച്ചു ജീവിച്ച വ്യക്തിയാണ് കത്രി മുത്തശ്ശി. നാലും അഞ്ചും തലമുറയിൽ ഉള്ള ഇളംമുറക്കാരെ പോലും പേരെടുത്തു വിളിക്കാൻ കഴിയുന്ന ഓർമ്മശക്തി കൊണ്ട് ആരെയും അത്ഭുതപെടുത്താൻ ഇവർക്ക് സാധിച്ചിരുന്നു. സരസമായ വാക് ചാതുരികൊണ്ടു ആരുടെ മനസിലും മായാത്ത ഓർമ്മയായി മാറുക എന്നതും കത്രി മുത്തശ്ശിയുടെ പ്രത്യേക കഴിവ് കൂടി ആയിരുന്നുവെന്ന് പ്രിയപ്പെട്ടവർ ഓർമ്മിക്കുന്നു. കോവിഡ് നിയന്ത്രണം ഉണ്ടെങ്കിലും നാട്ടുകാർക്ക് ഏറെ പ്രയപ്പെട്ട ഈ മുത്തശ്ശിക്ക് നാടിന്റെ അന്ത്യ പ്രണാമം അർപ്പിക്കാൻ ഉള്ള ഒരുക്കങ്ങൾ നടന്നു വരികയാണ്.

മൃത സംസ്‌കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് രാമപുരം നീറൻന്താനം സെന്റ്.തോമസ് ദേവാലയത്തിൽ അടക്കം ചെയ്യുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP