Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓണാഘോഷത്തിനിടെ മത്സരത്തിന് പേര് രജിസ്റ്റർ ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞുവീണു; മുട്ടത്ത് നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഓണാഘോഷത്തിനിടെ മത്സരത്തിന് പേര് രജിസ്റ്റർ ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞുവീണു; മുട്ടത്ത് നഴ്‌സിങ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മറുനാടൻ മലയാളി ബ്യൂറോ

മുട്ടം: സ്വകാര്യ നേഴ്സിങ്ങ് സ്‌കൂളിലെ വിദ്യാർത്ഥിനി ഓണാഘോഷത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം ഇടക്കര മൂത്തേടം കണ്ടയിൽ വീട്ടിൽ സുന്ദരൻ.കെ. യുടെയും സരോജിനിയുടേയും മകൾ സുരഭി.കെ. (19) ആണ് മരിച്ചത്.

നേഴ്സിങ്ങ് സ്‌കൂളിലെ ഓണാഘോഷ പരിപാടിക്ക് മത്സരത്തിന് പേര് രജിസ്റ്റർ ചെയ്യാൻ സ്റ്റേജിലേക്ക് കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ബന്ധുക്കളായ രണ്ട് കുട്ടികളുൾപ്പെടെയുള്ള സഹപാഠികളും ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും മുട്ടം കരുണാ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമാണെന്നും വിദഗ്ധ ചികിത്സ തേടണമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉടൻ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലെത്തിച്ചെങ്കിലുംഏതാനും സമയത്തിനകം മരിച്ചു.

സംഭവമറിഞ്ഞ് മുട്ടം എസ്‌ഐ. ബൈജു.പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ആശുപത്രിയിലെത്തിയിരുന്നു. മൃതദേഹം തൊടുപുഴയില സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.

സഹോദരങ്ങൾ: സുരജ് , സൂര്യ സുന്ദർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP