Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

സംവിധായകൻ പ്രകാശ് കോളേരിക്കു വിട; വയനാട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സംവിധായകൻ പ്രകാശ് കോളേരിക്കു വിട; വയനാട്ടിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: സിനിമ സംവിധായകൻ പ്രകാശ് കോളേരിയെ (65) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേൽ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് ചൊവാഴ്ച അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ പ്രകാശ് പിതാവ് കുമാരന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടിൽ ഒറ്റക്കായിരുന്ന താമസം.

ചലച്ചിത്രമേഖലയിൽ 35 വർഷം പൂർത്തിയാക്കിയ പ്രകാശ് കോളേരി ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിർമ്മാതാവായും തിരക്കഥ, ഗാനരചന, സംഗീതം, സംഭാഷണം എന്നീ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1987ൽ പുറത്തിറങ്ങിയ മിഴിയിതളിൽ കണ്ണീരുമായ് എന്ന സിനിമയിലൂടെയാണ് സംവിധാനരംഗത്ത് തുടക്കമിട്ടത്. അവൻ അനന്തപത്മനാഭൻ (1994), വരും വരാതിരിക്കില്ല, ദീർഘസുമംഗലീഭവ (1988), വലതുകാൽവെച്ച് (2006), പാട്ടുപുസ്തകം (2004) എന്നിവയാണ് സംവിധാനം ചെയ്ത മറ്റുസിനിമകൾ. കേണിച്ചിറ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP