Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202226Thursday

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു; അരയിൽ തിരുകിയ ബിയർ കുപ്പി കുത്തിക്കയറി 22കാരൻ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു; അരയിൽ തിരുകിയ ബിയർ കുപ്പി കുത്തിക്കയറി 22കാരൻ മരിച്ചു

സ്വന്തം ലേഖകൻ

ചിറയിൻകീഴ്: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിനിടെ അരയിൽ തിരുകിയ ബിയർ കുപ്പി കുത്തിക്കയറി 22കാരൻ മരിച്ചു. പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ഷെഹിൻ (22) ആണ് മരിച്ചത്. ഷെഹിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെരുമാതുറ മാടൻവിള പാലത്തിനു സമീപത്ത് ഇന്നലെ രാത്രി 7.30നായിരുന്നു അപകടം. ബൈക്കിൽ അമിത വേഗത്തിലാണ് ഷെഹിൻ എത്തിയത്. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിക്കുക ആയിരുന്നു. പരുക്കേറ്റ ഷെഹിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP