Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് സംസ്ഥാന സ്‌കൂൾ കായികതാരം; പൊലിഞ്ഞത് കല്ലടി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി: ഒയിനാം സംസ്ഥാന സ്‌കൂൾ കായികമേളയിൽ വെള്ളി മെഡൽ നേടിയ താരം

മണിപ്പൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് സംസ്ഥാന സ്‌കൂൾ കായികതാരം; പൊലിഞ്ഞത് കല്ലടി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി: ഒയിനാം സംസ്ഥാന സ്‌കൂൾ കായികമേളയിൽ വെള്ളി മെഡൽ നേടിയ താരം

സ്വന്തം ലേഖകൻ

പാലക്കാട്: സംസ്ഥാന സ്‌കൂൾ കായികതാരം വാഹനാപകടത്തിൽ മരിച്ചു. മണിപ്പൂരിലുണ്ടായ വാഹനാപകടത്തിൽ കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ചത്. സംസ്ഥാന സ്‌കൂൾ കായിക മേളയിലെ വെള്ളി മെഡൽ ജേതാവും മണിപ്പുർ സ്വദേശിയുമായ ഒയിനാം ഒജിത്ത് സിങ് (17) ആണ് വാഹനാപകടത്തിൽ മരിച്ചത്.

ഇന്നലെ രാവിലെ മണിപ്പുരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണു മരണം. നാലു വർഷമായി കല്ലടി സ്‌കൂളിന്റെ കായികതാരമാണ് ഒയിനാം ഒജിത്ത് സിങ്. സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഹൈജംപിലും ഡിസ്‌കസ് ത്രോയിലും വെള്ളി മെഡൽ നേടിയിട്ടുണ്ട്. ആറു മാസം മുൻപാണു നാട്ടിലേക്കു പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP