Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊറോട്ട തൊണ്ടയിൽ കുടുങ്ങി മത്സ്യ തൊഴിലാളി മരിച്ചു; ഹരീന്റെ മരണം സുഹൃത്തുക്കൾക്കൊപ്പം പൊറോട്ട കഴിക്കവെ തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച് കുഴഞ്ഞു വീണ്

പൊറോട്ട തൊണ്ടയിൽ കുടുങ്ങി മത്സ്യ തൊഴിലാളി മരിച്ചു; ഹരീന്റെ മരണം സുഹൃത്തുക്കൾക്കൊപ്പം പൊറോട്ട കഴിക്കവെ തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച് കുഴഞ്ഞു വീണ്

സ്വന്തം ലേഖകൻ

ഓച്ചിറ: പൊറോട്ട തൊണ്ടയിൽ കുരുങ്ങി മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂർത്തിയേടത്ത് തെക്കതിൽ ഹരീഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെ അയൽവീട്ടിൽവെച്ച് സുഹൃത്തുക്കളുമൊത്ത് പൊറോട്ട കഴിക്കുമ്പോഴാണ് സംഭവം. ഉടൻതന്നെ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഓച്ചിറ പൊലീസ് അസ്വാഭാവികമരണത്തിന് കേസടുത്തു. ബുധനാഴ്ച ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് പൊറോട്ട തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളിയാണ്. ഭാര്യ: ശ്രീലത.മക്കൾ:ഹരിത,ഹരിജിത്ത്. സംസ്‌കാരം രാത്രിയോടെ വീട്ടുവളപ്പിൽ നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP