Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ബക്കറ്റ് വെള്ളത്തിൽ ആ കുരുന്നു യാത്രയായി; കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം: മൃതദേഹം കണ്ടെത്തിയത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ

ഒരു ബക്കറ്റ് വെള്ളത്തിൽ ആ കുരുന്നു യാത്രയായി; കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം: മൃതദേഹം കണ്ടെത്തിയത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം. പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടിൽ മഹേഷിന്റെയും സോനയുടെയും മകൾ മീനാക്ഷിയാണു ബക്കറ്റിൽ വീണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മൂന്നിനു സോനയുടെ കരുമാലൂർ മനയ്ക്കപ്പടിയിലെ വീട്ടിലായിരുന്നു അപകടം.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാമ് വീടിനുള്ളിലെ കുളിമുറിയിൽ വെള്ളം നിറഞ്ഞ ബക്കറ്റിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടിയുടെ പിതാവ് സൗത്ത് കളമശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. സഹോദരൻ: ഉണ്ണിക്കുട്ടൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP