Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത് നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ഡോക്ടർ ദമ്പതികളുടെ മകൻ; 21കാരനായ ഇമ്രാന്റെ മരണ വാർത്തയിൽ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും

കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത് നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ഡോക്ടർ ദമ്പതികളുടെ മകൻ; 21കാരനായ ഇമ്രാന്റെ മരണ വാർത്തയിൽ ഞെട്ടി ബന്ധുക്കളും സുഹൃത്തുക്കളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ഡോക്ടർ ദമ്പതികളുടെ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം ചെക്കാലമുക്കിൽ ഇമ്രാൻ അബ്ദുള്ളയാണ്(21) മരിച്ചത്. ഇമ്രാൻ വീട്ടിൽ മുറിയടച്ചിരുന്ന് നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്നതായാണ് വിവരം

എസ്.എ.ടി. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനിയുടേയും കൊല്ലം ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് റിയാസിന്റെയും മകനാണ്. മാർ ഇവാനിയോസ് കോളേജിലെ ബി.എ. ലിറ്ററേച്ചർ അവസാനവർഷ പരീക്ഷ കഴിഞ്ഞു നിൽക്കുകയായിരുന്ന ഇമ്രാനെ അമ്മയുടെ പിതാവാണ് വീട്ടിലെ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇമ്രാന്റെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഗെയിം കളിക്കാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇംതിയാസാണ് മരിച്ച ഇമ്രാന്റെ സഹോദരൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP