Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്തരിച്ച കാരിസ് ഭവൻ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. അനീഷ് മുണ്ടിയാനിക്കലിന്റെ സംസ്‌ക്കാരം ഇന്ന് വൈകിട്ട്; മൃതദേഹം ഇന്ന് രാവിലെ കാരിസ് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും: സംസ്‌ക്കാര ശുശ്രൂഷയ്ക്ക് വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ മുഖ്യകാർമികനാകും

അന്തരിച്ച കാരിസ് ഭവൻ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. അനീഷ് മുണ്ടിയാനിക്കലിന്റെ സംസ്‌ക്കാരം ഇന്ന് വൈകിട്ട്; മൃതദേഹം ഇന്ന് രാവിലെ കാരിസ് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും: സംസ്‌ക്കാര ശുശ്രൂഷയ്ക്ക് വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ മുഖ്യകാർമികനാകും

സ്വന്തം ലേഖകൻ

അതിരമ്പുഴ: അന്തരിച്ച കാരിസ് ഭവൻ ധ്യാനകേന്ദ്രം അസി. ഡയറക്ടർ ഫാ. അനീഷ് മുണ്ടിയാനിക്കലിന്റെ സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4.30ന് എസ്എഫ്എസ് സെമിനാരി സെമിത്തേരിയിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകൾക്ക് വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ മുഖ്യകാർമികത്വം വഹിക്കും.

സെന്റ് ഫ്രാൻസിസ് ഡി സാലസ് മിഷനറി സഭയുടെ (എം എസ്എഫ് എസ്) കീഴിലുള്ള അതിരമ്പുഴ കാരിസ് ഭവൻ ധ്യാനകേന്ദ്രത്തിന്റെ അസി. ഡയറക്ടറാണ് അന്തരിച്ച ഫാ. അനീഷ് മുണ്ടിയാനിക്കൽ. 40 വസ്സായിരുന്നു. മൃതദേഹം ഇന്നു രാവിലെ 9 മുതൽ 1.30വരെ അതിരമ്പുഴ കാരിസ് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. കോവിഡിനെ തുടർന്നുള്ള ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

ഫാ. അനീഷിന്റെ പിതാവ് കണ്ണൂർ കാർത്തികപുരം മുണ്ടിയാനിക്കൽ വീട്ടിൽ എം.എം.ഏബ്രഹാം (67) ഒരുമാസം മുൻപാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുത്ത ശേഷം കാരിസ് ഭവനിൽ തിരിച്ചെത്തിയ ഫാ. അനീഷ് കോവിഡ് പോസിറ്റീവായി. തുടർന്നു ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചു ഗുരുതരാവസ്ഥയിലായ ഫാ. അനീഷ് ഇന്നലെ പുലർച്ചെ മരിച്ചു.

കാരിസ് നികേതൻ മുൻ ഡയറക്ടറായ ഇദ്ദേഹം കാരിസ് ജ്യോതി മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. തൃശൂർ കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോനാ പള്ളി, അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളി എന്നിവിടങ്ങളിൽ അസി. വികാരിയായിരുന്നു. മരിയൻ ധ്യാനകേന്ദ്രത്തിലും സേവനമനുഷ്ഠിച്ചു. മാതാവ്: തങ്കമ്മ, സഹോദരങ്ങൾ: അജീഷ്, അനൂപ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP