Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയുടെ വിയോഗമറിയാതെ ഭർത്താവിന്റെ വിടവാങ്ങൽ; പിന്നാലെ മരുമകളുടെയും മരണം: ഗുജറാത്തിൽ മലയാളി കുടുംത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു

ഭാര്യയുടെ വിയോഗമറിയാതെ ഭർത്താവിന്റെ വിടവാങ്ങൽ; പിന്നാലെ മരുമകളുടെയും മരണം: ഗുജറാത്തിൽ മലയാളി കുടുംത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു

സ്വന്തം ലേഖകൻ

നാദാപുരം: ഗുജറാത്തിൽ ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേർ അടുത്തടുത്ത ദിവസങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ചു. ഗുജറാത്തിൽ സ്ഥിരതാമസക്കാരായ വിലങ്ങാട് സ്വദേശികളായ ദമ്പതികളും മരുമകളുമാണ് അഹമ്മദാബാദിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത് കാരിക്കുന്നേൽ കെ.ടി .ഫിലിപ് (71), ഭാര്യ മേരി (66), മകൻ തോമസ്‌കുട്ടിയുടെ ഭാര്യയും ഗുജറാത്ത് ഹൈക്കോടതിയിലെ സീനിയർ ക്ലാർക്കുമായ സ്മിത (43) എന്നിവരാണു മരിച്ചത്.

അഹമ്മദാബാദിൽ വ്യാപാരിയായ തോമസ്‌കുട്ടി കോവിഡിനെ തുടർന്നു ചികിത്സയിലാണ്. ഇവരുടെ മകൻ പ്ലസ് വൺ വിദ്യാർത്ഥി ജോഹാനെയും കോവിഡ് ബാധിച്ചെങ്കിലും രോഗം മാറിയിട്ടുണ്ട്. പെട്ടെന്നുണ്ടായ മൂന്ന് മരണങ്ങളിൽ വിറങ്ങലിച്ചിരിക്കുകയാണ് കുടുംബം. മേരി വ്യാഴാഴ്ചയാണു മരിച്ചത്. ഭാര്യയുടെ മരണ വിവരം അറിയാതെ ഫിലിപ് വെള്ളിയാഴ്ച മരിച്ചു. ഇന്നലെയായിരുന്നു സ്മിതയുടെ വിയോഗം.

ഫിലിപ്പിന്റെയും മേരിയുടെയും മറ്റു മക്കൾ: ഫാ. ജോമോൻ (സിഎംഐ, ഉത്തരാഖണ്ഡ്), ജിസി മോൾ എടക്കാട്ട്കുടിയിൽ (കോതമംഗലം). മറ്റൊരു മരുമകൾ: ജെറി. ഫിലിപ്പിന്റെ സഹോദരങ്ങൾ: വർഗീസ്, ജോസഫ്, ആന്റണി (എൽഐസി, താമരശ്ശേരി), ത്രേസ്യാമ്മ കാവിൽ പുരയിടം, അന്നമ്മ പുതിയാമറ്റത്തിൽ. മേരിയുടെ സഹോദരങ്ങൾ: വൽസമ്മ പാലാവയൽ, പെണ്ണമ്മ (ചെമ്പ്ര), ജോസഫ് പുതിയാമറ്റത്തിൽ, പാപ്പച്ചൻ കാക്കവയൽ, ജോൺ (റിട്ട. എച്ച്എം, പൂതംപാറ എൽപി സ്‌കൂൾ), ജോസ്, ലിസാമ്മ, സലിൻ (പുല്ലൂരാംപാറ), ജെയിൻ (വ്യാപാരി, വിലങ്ങാട്). മരിച്ച സ്മിത പത്തനംതിട്ട സ്വദേശി വർഗീസ് ചേടിയത്തിന്റെ മകളാണ്. അമ്മ: റോസാമ്മ വർഗീസ്. സഹോദരി: സ്മിനു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP