Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോണിൽ സംസാരിക്കവേ ഇടിമിന്നലേറ്റു; 35കാരന് ദാരുണ മരണം

ഫോണിൽ സംസാരിക്കവേ ഇടിമിന്നലേറ്റു; 35കാരന് ദാരുണ മരണം

സ്വന്തം ലേഖകൻ

കല്ലമ്പലം: വീട്ടു വരാന്തയിലിരുന്ന് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കേ ഇടിമിന്നലേറ്റ മുപ്പത്തിയഞ്ചുകാരൻ മരിച്ചു. ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ(35) ആണ് മരിച്ചത്. മകന്റെ മരണവാർത്തയറിഞ്ഞു കുഴഞ്ഞുവീണ പിതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഓടിട്ട വാടകവീടിന്റെ വരാന്തയിൽ കസേരയിലിരുന്ന് ഫോണിൽ സംസാരിക്കവേ ശക്തമായ മഴയെ തുടർന്നുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. തെറിച്ചുവീണ സഫീറിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

സംഭവസമയത്ത് സഫീറിന്റെ ഭാര്യയും മക്കളും അടുത്ത മുറിയിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഇടിമിന്നലിൽ വീടിനും വയറിങ് സംവിധാനത്തിനും കേടുപാടുകൾ സംഭവിച്ചു. സലീനയാണ് ഭാര്യ. മക്കൾ: സഫാന(10), സഫ്രീന(8), സഫാൻ(6).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP