Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീടിന്റെ സൺഷെയ്ഡിൽ കയറി കരിക്കിടാൻ ശ്രമം; കാൽ വഴുതി കിണറ്റിലേക്ക് വീണ യുവാവ് അതിദാരുണമായി മരിച്ചു: ആഴമേറിയ കിണറ്റിലേക്ക് വീണ യുവാവിന്റെ മൃതദേഹം പുറത്തെടുത്തത് അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്ന്

വീടിന്റെ സൺഷെയ്ഡിൽ കയറി കരിക്കിടാൻ ശ്രമം; കാൽ വഴുതി കിണറ്റിലേക്ക് വീണ യുവാവ് അതിദാരുണമായി മരിച്ചു: ആഴമേറിയ കിണറ്റിലേക്ക് വീണ യുവാവിന്റെ മൃതദേഹം പുറത്തെടുത്തത് അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്ന്

സ്വന്തം ലേഖകൻ

കൊല്ലം: വീടിന്റെ സൺ ഷെയ്ഡിൽ കയറി കരിക്കിടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണ യുവാവ് അതിദാരുണമായി മരിച്ചു. ചവറ തേവലക്കര കോയിവിള പുത്തൻ സങ്കേതം മഠത്തിൽ കിഴക്കതിൽ പരേതനായ ഓമനക്കുട്ടന്റെ മകൻ സന്തോഷ് കുമാർ ആണ് മരിച്ചത്. 32 വയസ്സായിരുന്നു.

ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവനം. സമീപവാസിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺ ഷെയ്ഡിൽ നിന്നും കരിക്കിടാൻ ശ്രമിക്കുമ്പോൾ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. ആഴമേറിയ കിണറ്റിൽ പതിച്ച സന്തോഷിനെ വൈകിട്ട് അഞ്ചരയോടെയാണ് കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് അഗ്‌നിരക്ഷാസേനയും പൊലീസും എത്തിയാണ് പുറത്തെടുത്തത്.

ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിർമ്മാണത്തൊഴിലാളിയായിരുന്നു. ഭാര്യ: പൊന്നു. മാതാവ്: സരസ്വതി. മക്കൾ: സായി കൃഷ്ണൻ, ശ്രാവണി കൃഷ്ണൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP