Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിട പറഞ്ഞത് ദുബായിലെ പ്രമുഖ ആസ്ട്രോ-ജെമ്മോളജിസ്റ്റ്; മൂന്നുദിവസമായി ദുബായ് റാഷിദ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന ആർ ബാബു നരേന്ദ്ര വിടവാങ്ങിയത് 38 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ

വിട പറഞ്ഞത് ദുബായിലെ പ്രമുഖ ആസ്ട്രോ-ജെമ്മോളജിസ്റ്റ്; മൂന്നുദിവസമായി ദുബായ് റാഷിദ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന ആർ ബാബു നരേന്ദ്ര വിടവാങ്ങിയത് 38 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ

സ്വന്തം ലേഖകൻ

ദുബായ്: ദുബായിലെ പ്രമുഖ ആസ്ട്രോ - ജെമ്മോളജിസ്റ്റ് ആർ.ബാബു നരേന്ദ്ര (77) അന്തരിച്ചു. മൂന്നുദിവസമായി ദുബായ് റാഷിദ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. 38 വർഷമായി പ്രവാസജീവിതം നയിക്കുകയായിരുന്നു. തിരുവല്ല മതിൽഭാഗം സ്വദേശിയാണ്. ഓമനകുമാരിയാണ് ഭാര്യ, മക്കൾ റാണി (മുംബൈ), രഞ്ജിത്ത് (തിരുവല്ല).

മരുമക്കൾ: ജയസൂര്യ (മുംബൈ), രഞ്ജിത. പരേതരായ രാഘവൻ പിള്ളയുടെയും തങ്കമ്മയുടെയും മകനാണ്. രാജേന്ദ്രബാബു, രവീന്ദ്രബാബു, ശശീന്ദ്രബാബു, ആനന്ദം, ഗീത, ഷീല , പരേതരായ ഇന്ദിര, ഹരീന്ദ്രബാബു എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം നാട്ടിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP