Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിവീസ് ടീമിന്റെ മുൻ ക്യാപ്റ്റൻ ജോൺ റീഡ് അന്തരിച്ചു; വിട പറഞ്ഞത് ന്യൂസീലാൻഡിലെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരം

കിവീസ് ടീമിന്റെ മുൻ ക്യാപ്റ്റൻ ജോൺ റീഡ് അന്തരിച്ചു; വിട പറഞ്ഞത് ന്യൂസീലാൻഡിലെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരം

മറുനാടൻ ഡെസ്‌ക്‌

ഓക്ക്‌ലാൻഡ്: ന്യൂസീലാൻഡിലെ ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരം ജോൺ റീഡ് അന്തരിച്ചു. 92 വയസ്സായിരുന്നു. കിവീസ് ടീമിന്റെ മുൻ ക്യാപ്റ്റനാണ്. അൻപതുകളിലും അറുപതുകളിലും ലോക ക്രിക്കറ്റിലെ മുൻനിര ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു ജോൺ റീഡ്. 34 ടെസ്റ്റു മത്സരങ്ങളിൽ കിവീസിനെ നയിച്ചിട്ടുണ്ട്. ടീമിന്റെ ആദ്യ മൂന്നു വിജയങ്ങളിൽ റീഡ് ആയിരുന്നു നായകൻ.

ന്യൂസിലാൻഡിലെ ഓരോ കുഞ്ഞിനും റീഡിനെ അറിയാമായിരുന്നെന്ന് ബോർഡ് മേധാവി ദേവിഡ് വൈറ്റ് പറഞ്ഞു. റീഡിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ബോർഡ് അറിയിച്ചു. ഓക്ക്‌ലാൻഡിൽ ജനിച്ച റീഡ് 246 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 16,128 റൺ നേടിയിട്ടുണ്ട്. 466 വിക്കറ്റും സ്വന്തം പേരിലാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP