Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത അന്തരിച്ചു; അർബുദ ബാധയിൽ ചികിത്സയിൽ കഴിയവേ മരണം

ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത അന്തരിച്ചു; അർബുദ ബാധയിൽ ചികിത്സയിൽ കഴിയവേ മരണം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിതാ ഗോയൽ അന്തരിച്ചു. അർബുദ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അന്ത്യം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായിരുന്ന നരേഷ് ഗോയിലിന് അടുത്തിടെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

ഭാര്യയുടെ മരണസമയത്ത് നരേഷ് ഗോയൽ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. മെയ്‌ ആറിനാണ് ബോംബെ ബൈക്കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചത്. നരേഷ് ഗോയലും അർബുദ ബാധിതനാണ്. ഭാര്യയുടെയും നരേഷിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജെറ്റ് എയർവേഴ്സിന് കനറാ ബാങ്ക് അനുവദിച്ച 538.62 കോടി രൂപയുടെ ഫണ്ട് വെളുപ്പിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിലാണ് നരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഭാര്യ അനിതയും കേസിൽ പ്രതിയായിരുന്നു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP