Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

സംഗീതജ്ഞൻ പ്രൊഫ.അമ്പലപ്പുഴ വി.വിജയൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം പെരുകാവിൽ; സംസ്‌കാരം വെള്ളിയാഴ്ച അമ്പലപ്പുഴ ഏഴരച്ചിറയിൽ

സംഗീതജ്ഞൻ പ്രൊഫ.അമ്പലപ്പുഴ വി.വിജയൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം പെരുകാവിൽ; സംസ്‌കാരം വെള്ളിയാഴ്ച അമ്പലപ്പുഴ ഏഴരച്ചിറയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഗീതജ്ഞനും സ്വാതിതിരുനാൾ സംഗീത കോളേജിലെ പ്രാഫസറുമായിരുന്ന അമ്പലപ്പുഴ വി വിജയൻ (66) ഇന്ന് വൈകിട്ട് പെട്ടെന്നുണ്ടായ അസുഖത്താൽ തിരുവനന്തപുരം പെരുകാവിൽ വച്ചു അന്തരിച്ചു. സംസ്‌കാരം നാളെ (30.07.21) സ്വവസതിയായ അമ്പലപ്പുഴ ഏഴരച്ചിറയിൽ നടക്കും.

പത്തോളം ചലച്ചിത്രങ്ങൾക്കും നിരവധി ആകാശവാണി ലളിതഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. ആകാശവാണിയിൽ അവതരിപ്പിച്ചിരുന്ന ലളിതസംഗീതപാഠങ്ങൾ പ്രസിദ്ധമാണ്. പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാനും സംസ്ഥാന പുരസ്‌കാരം നേടിയ 'ഗപ്പി', 'അമ്പിളി' നായാട്ട് സിനിമകളുടെ സംഗീത സംവിധായകനുമായ ശ്രീ. വിഷ്ണു വിജയ് മകനാണ്. ഭാര്യ ശ്രീമതി അമ്മിണി വി ആർ (റിട്ടഹെഡ് നേഴ്‌സ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം) മകൾലക്ഷ്മി എ. ( ഇഒട, ഐരാണിമുട്ടം) മരുമക്കൾ ഷൈജു എസ് ടി ( ബി എസ് എൻ എൽ) മധുവന്തി നാരായണൻ ( ഗായിക)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP