Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

പ്രശസ്ത കന്നട സംഗീത സംവിധായകൻ രാജൻ അന്തരിച്ചു; വിട പറഞ്ഞത് മലയാളം, തമിഴ്, തെലുങ്ക്, തുളു തുടങ്ങിയ ഭാഷകളിലും കഴിവ് തെളിയിച്ച പ്രതിഭ

പ്രശസ്ത കന്നട സംഗീത സംവിധായകൻ രാജൻ അന്തരിച്ചു; വിട പറഞ്ഞത് മലയാളം, തമിഴ്, തെലുങ്ക്, തുളു തുടങ്ങിയ ഭാഷകളിലും കഴിവ് തെളിയിച്ച പ്രതിഭ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: പ്രശസ്ത കന്നട സംഗീത സംവിധായകൻ രാജൻ അന്തരിച്ചു. 85 വയസായിരുന്നു. ഇന്നലെ രാത്രി ബെംഗളൂരുവിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം.സമീപകാലം വരെ സംഗീതരംഗത്ത് വളരെ സജീവമായിരുന്നു രാജൻ. സഹോദരൻ നാഗേന്ദ്രയ്‌ക്കൊപ്പമാണ് രാജൻ സിനിമാ സംഗീതരംഗത്ത് പ്രവേശിക്കുന്നത്. രാജൻ- നാഗേന്ദ്രകൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ഗാനങ്ങളാണ് കന്നട ഭാഷയിൽ പിറന്നത്. ഇരുവരും ചേർന്ന് 375 ചിത്രങ്ങൾക്കാണ് സംഗീതം ഒരുക്കിയത്.

മലയാളം, തമിഴ്, തെലുങ്ക്, തുളു തുടങ്ങിയ ഭാഷകളിലും നിരവധി പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 70കളിലും 80കളിലും കന്നടഭാഷയിലെ ഹിറ്റുഗാനങ്ങളിൽ ഏറെയും ഇവരുടെതായിരുന്നു. അവ ഇന്നും കന്നടഭാഷയിലെ നിത്യഹരിത ഗാനങ്ങളാണ്. മലയാളത്തിൽ 17 ഗാനങ്ങളാണ് രാജൻ -നാഗേന്ദ്ര കൂട്ടുകെട്ടിൽ പിറന്നത്. പി ഭാസ്‌കരൻ, ശ്രീകുമാരൻ തമ്പി, പൂവ്വച്ചൽ ഖാദർ തുടങ്ങിയവരുടെ ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയത്. യേശുദാസ്, പി സുശീല, എസ് ജാനകി, പി ജയചന്ദ്രൻ, കെജി മാർക്കോസ്, ജോളി എബ്രഹാം, കൃഷ്ണ ചന്ദ്രൻ തുടങ്ങിയവർ ഇവരുടെ സംഗീതത്തിൽ പാടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP