Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടം; യുവ സിനിമാനടൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; മരിച്ചവർ കാറിൽ യാത്ര ചെയ്ത വാളകം സ്വദേശികളായ സുഹൃത്തുക്കൾ; കാർ പാഞ്ഞു കയറിയത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക്; നാല് പേർ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ; രണ്ട് പേരുടെ നില ഗുരുതരം; അപകടം വരുത്തിയത് അമിതവേഗതയെന്ന് സൂചന; ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ മൂവാറ്റുപുഴയെ നടുക്കി വാഹനാപകടം

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അപകടം; യുവ സിനിമാനടൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; മരിച്ചവർ കാറിൽ യാത്ര ചെയ്ത വാളകം സ്വദേശികളായ സുഹൃത്തുക്കൾ; കാർ പാഞ്ഞു കയറിയത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക്; നാല് പേർ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ; രണ്ട് പേരുടെ നില ഗുരുതരം; അപകടം വരുത്തിയത് അമിതവേഗതയെന്ന് സൂചന; ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ മൂവാറ്റുപുഴയെ നടുക്കി വാഹനാപകടം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മൂവാറ്റുപുഴ മേക്കടമ്പിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്‌. വാളകം സ്വദേശികളായ നിധിൻ (35) അശ്വിൻ (29) ബേസിൽ ജോർജ് (30) എന്നിവരാണു മരിച്ചത്. സംഭവ സ്ഥലത്തു തന്നെ മൂവരും മരിച്ചു. 'പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനാണ് ബേസിൽ. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ.

ലിതീഷ് (30), സാഗർ (19) ഇതര സംസ്ഥാനക്കാരായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കൽ കോളജിൽ. അതിഥി തൊഴിലാളികൾ താമസിച്ചരുന്ന കെട്ടിടത്തിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത്. അപകട സമയം കാറിലുണ്ടായിരുന്നത് അഞ്ച് പേരാണ്.

മൂവറ്റുപുഴയിൽ വൈകുന്നേരം ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടം ഉണ്ടായപ്പോൾ സ്ഥലത്തുണ്ടായിരുന്നരും പൊലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ അമിതവേഗതയാണ് അപകടം ഉണ്ടാക്കിയത്. കാർ പൂർണമായും തകർന്ന നിലയിലാണ്. അപകട സ്ഥലത്തെ കെട്ടിടവും തകർന്നു. കാർ അമിതവേഗതയിൽ പാഞ്ഞു വരുന്നതു കണ്ട് ആളുകൾ ഓടി മാറിയതു കൊണ്ടാണ് മരണസംഖ്യ ഉയരായിരുന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകൾ കൂട്ടം കൂടി എത്തിയതും കോവിഡ് കാലത്ത് പൊലീസിന് തലവേദനയായി.

മൂവാറ്റുപുഴ വാളകം സ്വദേശിയായ ബേസിൽ അഭിനയിക്കനുള്ള അതിയായ അഗ്രഹവുമായാണ് സിനിമാ രംഗത്തേക്ക് ചുവടുവെച്ചത്. നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പൂവള്ളിയും കുഞ്ഞാടും സിനിമയിലൂടെ നാട്ടിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു ബേസിൽ. നിരവധി പുതുമുഖ താരങ്ങൾ അണിനിരന്ന ചിത്രം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. എന്നാൽ തീയറ്ററിൽ വേണ്ടത്ര ശ്രദ്ധകിട്ടാതെ പോയെങ്കിലും ബേസിൽ കൂടുതൽ സിനിമാ രംഗത്ത് തുടരാനുള്ള ചർച്ചകളുമായി മുന്നോട്ടുപോകുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP