Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

മകൾ അപകടത്തിൽ മരിച്ച അതേ സ്‌കൂട്ടറിൽ സഞ്ചരിക്കവേ അപകടം; അന്തരിച്ച ഐഡിയ സ്റ്റാർ സിംഗർ മഞജുഷയുടെ അച്ഛന് അപകടത്തിൽ ദാരുണാന്ത്യം; അപകടത്തിന് ഇടയാക്കി പിക്ക്പ്പ് വാൻ പിടിച്ചെടുത്തു; മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന ദുരന്തത്തിന്റെ ആവർത്തനത്തിൽ ഞെട്ടി വളയൻചിറങ്ങര നിവാസികൾ

മകൾ അപകടത്തിൽ മരിച്ച അതേ സ്‌കൂട്ടറിൽ സഞ്ചരിക്കവേ അപകടം; അന്തരിച്ച ഐഡിയ സ്റ്റാർ സിംഗർ മഞജുഷയുടെ അച്ഛന് അപകടത്തിൽ ദാരുണാന്ത്യം; അപകടത്തിന് ഇടയാക്കി പിക്ക്പ്പ് വാൻ പിടിച്ചെടുത്തു; മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന ദുരന്തത്തിന്റെ ആവർത്തനത്തിൽ ഞെട്ടി വളയൻചിറങ്ങര നിവാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാഹനാപകടത്തിൽ അന്തരിച്ച ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ താരവും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ അച്ഛൻ മോഹൻദാസും വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂർ പുല്ലുവഴിയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് മഞ്ജുഷയുടെ അന്ത്യം സംഭവിച്ചത്. മൂന്ന് വർഷം മുൻപ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്.

സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകട ശേഷം നിർത്താതെ പോയ വാഹനം പിന്നീട് പിടികൂടി. മൂന്ന് വർഷത്തിനിടയിൽ ഒരു കുടുംബത്തിലെ രണ്ട് പേർ സമാനമായ അപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് പെരുമ്പാവൂരിലെ വളയൻചിറങ്ങരയിലെ നാട്ടുകാർ.

2018ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ റോഡ് അപകടം നടന്നത്. എം.സി. റോഡിൽ മഞ്ജുഷയുടെ വാഹനത്തിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ശേഷം അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ മഞ്ജുഷ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

2009 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു മഞ്ജുഷ. ആലാപനശൈലിയിലൂടെയാണ് അന്ന് മുതൽ മഞ്ജുഷ ശ്രദ്ധിക്കപ്പെട്ടത് എങ്കിലും മികച്ച ഒരു നർത്തകി കൂടി ആയിരുന്നു മഞ്ജുഷ. മരിക്കുമ്പോൾ കാലടി സർവ്വകലാശാലയിൽ രണ്ടാം വർഷം എംഎ നൃത്ത വിദ്യാർത്ഥിനിയായിരുന്നു താരം. പ്രിയദർശൻലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.

കാലടി സർവകലാശായിലെ നൃത്ത വിദ്യാർത്ഥിനിയായിരുന്നു മഞ്ജുഷ. കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണന്റെ ശിഷ്യയായിരുന്ന മഞ്ജുഷ. പ്രിയ ശിഷ്യയുടെ വിയോഗത്തെ തുടർന്ന് രാമകൃഷ്ണൻ ഒരു ഫേസ്‌ബുക് പോസ്റ്റ് കുറിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP