Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്താരംകുന്ന് പി.ഒ യിലെ രാജൻപിള്ള ഫയൽമാൻ; 80-90 കാലഘട്ടങ്ങളിലെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മിഗ്ദാദ് അന്തരിച്ചു

മുത്താരംകുന്ന് പി.ഒ യിലെ രാജൻപിള്ള ഫയൽമാൻ; 80-90 കാലഘട്ടങ്ങളിലെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മിഗ്ദാദ് അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:80-90 കാലഘട്ടങ്ങളിലെ മലയാള ചലച്ചിത്രങ്ങലിലൂടെ പ്രേക്ഷക ശ്രദ്ധ നേതിയ നടൻ മിഗ്ദാദ് (76) അന്തരിച്ചു.നടനും വോളിബാൾ ദേശീയ താരവുമായിരുന്ന അദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്കായിരുന്നു അന്ത്യം സംഭവിച്ചത്.

1982ൽ ആ ദിവസം എന്ന സിനിമയിലൂടെയാണ് മിഗ്ദാദ് അഭിനയരംഗത്തെത്തിയത്.എന്നാൽ, സംവിധായകൻ സിബി മലയിലിന്റെ ആദ്യ സിനിമയായ മുത്താരംകുന്ന് പി.ഒ എന്ന സിനിമയിലെ രാജൻപിള്ള എന്ന ഫയൽവാന്റെ വേഷമാണ് മിഗ്ദാദിനെ പ്രശസ്തനാക്കിയത്.

ആനയ്‌ക്കൊരുമ്മ, പൊന്നും കുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, അദ്ദേഹം എന്ന ഇദ്ദേഹം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. സീരിയലുകളിലും വേഷമിട്ടു. 2010ൽ പോസ്റ്റൽ ആൻഡ് ടെലഗ്രാഫ് വകുപ്പിൽനിന്ന് വിരമിച്ചു. പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയ്‌നിൽ എവിആർഎ 12- ത ആയിരുന്നു താമസം.കബറടക്കം രാവിലെ 11.30ന് കൊല്ലം പോളയത്തോട് ജുമാ മസ്ജിദിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP