Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യവാങ്ങ്മൂലം കൈയിലിലാത്തതിനാൽ വാഹനം പൊലീസ് പിടിച്ചെടുത്തു; നടന്ന് വീട്ടിലെത്തിയ മദ്ധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു; സംഭവം കിളിമാനൂരിൽ

സത്യവാങ്ങ്മൂലം കൈയിലിലാത്തതിനാൽ വാഹനം പൊലീസ് പിടിച്ചെടുത്തു; നടന്ന് വീട്ടിലെത്തിയ മദ്ധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു; സംഭവം കിളിമാനൂരിൽ

സ്വന്തം ലേഖകൻ

കിളിമാനൂർ: ലോക്ഡൗണിൽ പുറത്തിറങ്ങിയപ്പോൾ സത്യവാങ്ങ്മൂലം ഇല്ലാത്തതിന്റെ പേരിൽ പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തുകാരണം കാൽനടയായി വീട്ടിലെത്തിയ മദ്ധ്യവയസ്‌കൻ കുഴഞ്ഞുവീണു മരിച്ചു.നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (57) മരിച്ചത്.

ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നു പഴം വാങ്ങുമ്പോൾ കൈവശം സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. അടയ്ക്കാൻ പണം ഇല്ലെന്നു പറഞ്ഞപ്പോൾ വാഹനം പിടിച്ചെടുത്തു. തുടർന്ന് കാൽനടയായി വീട്ടിൽ എത്തിയ സുനിൽകുമാർ ഒൻപതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഹൃദയസംബന്ധമായ അസുഖത്താൽ ചികിത്സ തേടി വരുന്ന സുനിൽകുമാർ നഗരൂരിലെ മരുന്നു കടയിൽ നിന്നു മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതെന്നു സുഹൃത്തുക്കൾ പരാതിപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP