Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂയോർക്കിൽ അപകടത്തിൽപ്പെട്ടത് മാർത്തോമ്മാ സഭയിലെ സിനീയർ വൈദികനും സന്നദ്ധ സുവിശേഷക സംഘം ജനറൽ സെക്രട്ടറിയുമായിരുന്ന ടി. സി. മാമ്മൻ; പെസഹ തിരുകർമ്മങ്ങൾക്കു ശേഷം മടങ്ങിവരവെ പിന്നാലെ വന്ന വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ വൈദികനെ ഓർത്ത് കരഞ്ഞ് അനേകം വിശ്വാസികൾ  

ന്യൂയോർക്കിൽ അപകടത്തിൽപ്പെട്ടത് മാർത്തോമ്മാ സഭയിലെ സിനീയർ വൈദികനും സന്നദ്ധ സുവിശേഷക സംഘം ജനറൽ സെക്രട്ടറിയുമായിരുന്ന ടി. സി. മാമ്മൻ; പെസഹ തിരുകർമ്മങ്ങൾക്കു ശേഷം മടങ്ങിവരവെ പിന്നാലെ വന്ന വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ വൈദികനെ ഓർത്ത് കരഞ്ഞ് അനേകം വിശ്വാസികൾ   

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല; ന്യൂയോർക്കിൽ അപകടത്തിൽ കൊല്ലപ്പെട്ടത് മാർത്തോമ്മാ സഭ സീനിയർ വൈദികനും സന്നദ്ധ സുവിശേഷക സംഘം ജനറൽ സെക്രട്ടറിയുമായിരുന്ന റവ. ടി. സി. മാമ്മൻ (70).2004 മുതൽ ലോങ് ഐലൻഡ് മാർത്തോമ്മാ ഇടവകയിൽ അംഗമായ റവ. മാമ്മൻ പത്തനാപുരം തിരുവാതിലിൽ ചൂരത്തലയ്ക്കൽ കുടുംബാംഗമാണ്. അദ്ദേഹത്തിന്റെ സംസ്‌കാരം പിന്നീട്.

പെസഹാ രാത്രി കുർബാനയും പ്രസംഗവും നടത്തിയ ശേഷം ഭാര്യയെ ജോലി സ്ഥലത്തു നിന്നു തിരികെ കൊണ്ടുവരുന്ന വഴി ന്യൂയോർക്ക് 708 നോർത്ത് ബെൽമോർ റോഡ് സതേൺ പാർക്ക് വേയ്ക്ക് സമീപമായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന കാറിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ വഴിയരികിലുള്ള മരത്തിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ പുറത്തേക്കു വീണ റവ. മാമ്മനെ ഉടൻ ബെത്‌പേജിലെ സെന്റ് ജോസഫ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ വിൽസിക്കുട്ടിക്ക് (റിട്ട. അദ്ധ്യാപിക, എസ് സി എസ് ഹയർ സെക്കൻഡറി സ്‌കൂൾ തിരുവല്ല) നിസാര പരുക്കുണ്ട് .

ചന്ദനക്കാവ്, കുളത്തൂപ്പുഴ, പച്ചപാലോട്, കണ്ടംചിറ, തിങ്കൾകരിക്കം, ഏഴംകുളം, കുണ്ടറ, വാളകം, പേറ, പൊടിയാട്ടുവിള, കോഴഞ്ചേരി, വാരിക്കാട്, ആഞ്ഞിലിത്താനം, പുന്നയ്ക്കാട്, കുറിയന്നൂർ, പെരുമ്പാറ തുടങ്ങിയ ഇടവകകളിൽ വികാരിയായിരുന്നു റവ. മാമ്മൻ. സുവിശേഷ പ്രസംഗ സംഘം ഗോസ്പൽ ടീം മേധാവി, മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഏറെ നാളായി ന്യൂയോർക്കിലായിരുന്നു.

മക്കൾ: സ്മിത (പുണെ), സാനി (നഴ്‌സ് കൊഹൻ ചിൽഡ്രൻസ് ആശുപത്രി, ന്യൂയോർക്ക്) , മെൽവിൻ (ന്യൂയോർക്ക് പൊലീസ്). മരുമക്കൾ: തൃശൂർ ചാലാമ്പാറ മന്നേക്കാട്ട് കുടിയിൽ റവ. ജോമി മാത്യൂസ് (യൂണിയൻ ബിബ്ലിക്കൽ സെമിനാരി, പുണെ), കോട്ടയം അമ്മഞ്ചേരി മുണ്ടന്തടത്തിൽ ജോയൽ, കരുണ (പീടികയിൽ, നാരകത്താനി).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP