Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറാത്തി നടൻ രമേഷ് ഭട്കർ അന്തരിച്ചു; അർബുുദ ബാധിതനായ നടൻ വിടവാങ്ങിയത് ലോക ക്യാൻസർ ദിനത്തിൽ; അവസാനം വേഷമിട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനായി

മറാത്തി നടൻ രമേഷ് ഭട്കർ അന്തരിച്ചു; അർബുുദ ബാധിതനായ നടൻ വിടവാങ്ങിയത് ലോക ക്യാൻസർ ദിനത്തിൽ; അവസാനം വേഷമിട്ടത് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനായി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മറാത്തി നടൻ രമേഷ് ഭട്കർ (70) അന്തരിച്ചു. അർബുദ ബാധിതനായി ഒന്നരവർഷത്തോളം ചികിത്സയിലായിരുന്ന രമേഷ് ഭട്കർ ജീവിതത്തിൽനിന്ന് വിടവാങ്ങിയത് ലോക ക്യാൻസർ ദിനത്തിൽ. മുംബൈയിലെ എലിസബത്ത് ആശുപത്രിയിൽ ഇന്നായിരുന്നു വൈകിട്ടോടെയായിരുന്നു അന്ത്യം.

രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ആക്‌സിഡന്റൽ പ്രൈമിനിസ്റ്റർ എന്ന ചിത്രത്തിലാണ് രമേഷ് ഭട്കർ അവസാനം വേഷമിട്ടത്. ചിത്രത്തിൽ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ വേഷമായിരുന്നു രമേഷ് ഭട്കർ അഭിനയിച്ചത്.

രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ 15 ദിവസമായി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാത്രി 10.30ന് ശിവാജി പാർക്കിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP