Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ ആർച്ച് ബിഷപ് മാർ ഫീലക്സിനോസ് മത്ത ശെമവൂൻ അന്തരിച്ചു; കബറടക്ക ശുശ്രൂഷയ്ക്കു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മുഖ്യകാർമികത്വം വഹിച്ചു

മുൻ ആർച്ച് ബിഷപ് മാർ ഫീലക്സിനോസ് മത്ത ശെമവൂൻ അന്തരിച്ചു; കബറടക്ക ശുശ്രൂഷയ്ക്കു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മുഖ്യകാർമികത്വം വഹിച്ചു

മറുനാടൻ ഡെസ്‌ക്‌

ലബനോൻ: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ തുർക്കി എഡേസ മുൻ ആർച്ച് ബിഷപ് മാർ ഫീലക്സിനോസ് മത്ത ശെമവൂൻ(89) അന്തരിച്ചു. അച്ചാനെ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷയ്ക്കു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മുഖ്യകാർമികത്വം വഹിച്ചു. 1930 ൽ ഇറാഖിലെ ബാർട്ടിലെയിലായിരുന്നു മാർ ഫീലക്സിനോസ് മത്ത ശെമവൂന്റെ ജനനം. 1979ൽ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയർ പാത്രിയർക്കീസ് ബാവ മെത്രാപ്പൊലീത്തായായി വാഴിച്ചു. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഡയറക്ടറും വൈദികസെമിനാരി അദ്ധ്യാപകനുമായിരുന്നു. 2006 മുതൽ വിശ്രമജീവിതത്തിലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP